എസ്യുവിയുടെ വില വര്‍ധന സംബന്ധിച്ച് ടാറ്റയുടെ പ്രഖ്യാപനം ഇങ്ങനെ. ടാറ്റയുടെ എസ് യു വി ഹാരിയറിന് വില കൂട്ടി. ഹാരിയറിന് ഒരുവര്‍ഷം മുമ്ബ് വിപണിയില്‍ വില 12.99 ലക്ഷം മുതല്‍ 16.76 ലക്ഷം വരെയായിരുന്നു. ഇതിന്റെ വില വേരിയന്റുകള്‍ക്ക് അനുസരിച്ച് 35,000 രൂപ മുതല്‍ 55,000 രൂപ വരെയാണ് ഉയര്‍ത്തിയിരിക്കുന്നത്. 15.58 ലക്ഷം മുതല്‍ 20.02 ലക്ഷം രൂപ വരെയാണ് ഹാരിയറിന്റെ ഓണ്‍റോഡ് വില.
2019 ഓഗസ്റ്റില്‍ അവതരിപ്പിച്ച കറുപ്പില്‍ പൊതിഞ്ഞ ഹാരിയര്‍ ഡാര്‍ക്ക് എഡിഷന്റെ വിലയും ടാറ്റ വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
വാഹനത്തിന്റെ ഹൃദയം ക്രയോടെക് 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ്. എന്‍ജിന്‍ 140 ബിഎച്ച്പി പവറും 350 എന്‍എം ടോര്‍ക്കുമേകുന്നതാണ്. ഏറ്റവും മികച്ച രീതിയിലുള്ള സുരക്ഷാ സംവിധാനങ്ങളാണ് ഹാരിയറില്‍ ഒരുക്കിയത്.
സുരക്ഷക്ക് വേണ്ടി അധികമായി ഏര്‍പ്പെടുത്തിയ 14 ഫീച്ചറുകള്‍ക്ക് പുറമേ അഡ്വാന്‍സ്ഡ് ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം (ഇഎസ്പി) വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആറ് എയര്‍ബാഗുകള്‍, കുട്ടികള്‍ക്കായുള്ള സീറ്റ് എന്നിവയും വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Post Your Comments