Latest NewsLife Style

മധുര കിഴങ്ങിലൂടെ ആരോഗ്യം

ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് മധുരക്കിഴങ്ങ് (sweet potato). ഫൈബര്‍ ധാരാളം അടങ്ങിയ മധുരക്കിഴങ്ങ് പേര് പോലെ തന്നെ നല്ല മധുരമുള്ളതുമാണ്. കലോറിയുടെ അളവ് കുറവായതു കൊണ്ട് ശരീരഭാരം കുറയ്ക്കാന്‍ മധുരക്കിഴങ്ങ് വളരെയധികം സഹായിക്കും. ഫൈബറിനോടൊപ്പം വൈറ്റമിന്‍, മിനറലുകള്‍, ആന്റി ഓക്‌സിഡന്‍സ് എന്നിവയും നിങ്ങളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തും.

മധുരക്കിഴങ്ങിലെ ഏറ്റവും പ്രധാനപ്പെട്ട പോഷകമാണ് വിറ്റാമിന്‍ സി. അമിതവണ്ണം, കൊളസ്‌ട്രോള്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നിവയുള്ള ആളുകള്‍ക്ക് അവയെ നിയന്ത്രിക്കാന്‍ മധുരക്കിഴങ്ങിലെ പോഷകങ്ങളും ഉയര്‍ന്ന ഫൈബര്‍ ഉള്ളടക്കവും സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.

പേരുമായി സാമ്യമുണ്ടെങ്കിലും, മധുരക്കിഴങ്ങ് ഉരുളക്കിഴങ്ങ് കുടുംബവുമായി ബന്ധമില്ലാത്തതിനാല്‍ പോഷകാഹാരത്തിലും തികച്ചും വ്യത്യസ്തമാണ്. അന്നജവും നാരുകളും മധുരക്കിഴങ്ങളില്‍ കൂടുതല്‍ അടങ്ങിയിട്ടുണ്ട്. പ്രമേഹരോഗികള്‍ക്ക് വളരെ മികച്ചൊരു ഭക്ഷണമാണിത്.

മധുരക്കിഴങ്ങ് കഴിച്ചതിലൂടെ ടൈപ്പ് 2 പ്രമേഹ രോഗികളില്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഗണ്യമായി കുറയുകയും ഗ്ലൂക്കോസ് നിയന്ത്രണത്തില്‍ പുരോഗതിയുണ്ടാവുകയും ചെയ്തതായി യൂണിവേഴ്‌സിറ്റി അസോസിയേറ്റ് പ്രൊഫ. ഡോ.ബെര്‍ഹാര്‍ഡ് ലുദ്വിക് 2004 നടത്തിയ പഠനത്തില്‍ പറയുന്നു. ഡയബറ്റിസ് കെയറാണ് പഠനം പ്രസിദ്ധീകരിച്ചത്.

വൈറ്റമിന്‍ ബി 6 ധാരാളമടങ്ങിയിട്ടുള്ള മധുരക്കിഴങ്ങ് ഹൃദയാഘാത സാധ്യത കുറയ്ക്കാനും സഹായിക്കും. വൈറ്റമിന്‍ സി ധാരാളം അടങ്ങിയിട്ടുളള മധുരക്കിഴങ്ങ് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് നല്ലതാണ്. മധുരക്കിഴങ്ങില്‍ അടങ്ങിയിട്ടുള്ള ബീറ്റാകരോട്ടിന്‍ ചര്‍മത്തില്‍ ചുളിവുകള്‍ വീഴുന്നത് തടയും.

പ്രതിരോധ ശക്തി വര്‍ധിപ്പിക്കുന്നതിന് ഇവയിലെ അയണ്‍ സഹായിക്കും. 124 ഗ്രാം മധുരക്കിഴങ്ങില്‍ 12.8 മില്ലി ഗ്രാം വിറ്റാമിന്‍ സി അടങ്ങിയിരിക്കുന്നു. ദിവസവും സ്ത്രീകള്‍ക്ക് 75 മില്ലി ഗ്രാമും പുരുഷന്മാര്‍ക്ക് 90 മില്ലി ?ഗ്രാമും വിറ്റാമിന്‍ സി ശരീരത്തില്‍ ലഭ്യമാകണമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button