KeralaLatest NewsNews

ഗവർണർക്ക് മറുപടിയുമായി മുഖ്യമന്ത്രിയും എൽഡിഎഫ് കൺവീനറും, നിയമസഭയ്ക്ക് മേൽ റെസിഡന്‍റുമാർ ഇല്ലെന്ന് ഓർക്കണമെന്ന് പിണറായി വിജയൻ

മലപ്പുറം: ഗവർണർക്ക് മറുപടിയുമായി മുഖ്യമന്ത്രിയും എൽഡിഎഫ് കൺവീനറും, നിയമസഭയ്ക്ക് മേൽ റെസിഡന്‍റുമാർ ഇല്ലെന്ന് ഓർക്കണമെന്ന് പിണറായി വിജയൻ മലപ്പുറത്ത് പറഞ്ഞു. ഗവർണർ പദവിക്ക് യോജിക്കാത്ത പെരുമാറ്റമാണ് ആരിഫ് മുഹമ്മദ് ഖാന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്ന് എൽഡിഎഫ് കൺവീനർ ആരോപിച്ചു. പ്രകോപനമുണ്ടാക്കുകയാണ് നിരന്തരമായി ഗവർണർ ചെയ്യുന്നതെന്നും എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ ആരോപിച്ചു.

ഗവര്‍ണറുടെ പദവി സര്‍ക്കാരിനു മീതെയല്ല. പണ്ടു നാട്ടുരാജാക്കന്‍മാരുടെ മീതെ റസിഡന്റുമാരുണ്ടായിരുന്നു. സംസ്ഥാന സര്‍ക്കാരിനു മീതെ അങ്ങനെയൊരു പദവിയില്ല. അറിയാത്തവര്‍ ഭരണഘടന വായിച്ചുപഠിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മലപ്പുറത്ത് ഇകെ വിഭാഗം സമസ്ത സംഘടിപ്പിക്കുന്ന ഭരണഘടനാ സംരക്ഷണ റാലിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വാര്‍ഡ് വിഭജന ഓര്‍ഡിനന്‍സിലാണ് ഗവര്‍ണര്‍ സര്‍ക്കാരിനെതിരെ പൊട്ടിത്തെറിച്ചത്. താന്‍ റബര്‍ സ്റ്റാംപല്ലെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ തുറന്നടിച്ചു. ആരും നിയമത്തിന് അതീതരല്ലെന്ന് ഉറപ്പാക്കും. പൗരത്വ വിഷയത്തില്‍ തന്നെ അറിയിക്കാതെ സുപ്രീംകോടതിയെ സമീപിച്ചത് പ്രോട്ടോകോള്‍ ലംഘനമാണെന്നും പത്രവാര്‍ത്തകളില്‍ നിന്നല്ല ഇക്കാര്യം താന്‍ അറിയേണ്ടതെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button