ബദ്ധകോണാസനം എന്നും അറിയപ്പെടുന്ന ആസനമാണിത്. പുരുഷന്‍മാരുടെയും സ്ത്രീകളുടെയും പ്രത്യുത്പാദനവ്യവസ്ഥയുടെ ആരോഗ്യത്തിന് ആ ആസനം അത്യുത്തമമാണ്.
ചെയ്യേണ്ടവിധം
തറയില്‍ ഇരുന്ന് കാലുകള്‍ മുന്നിലേക്ക് നിവര്‍ത്തിവയ്ക്കുക
ഇരുകാലുകളും മടക്കി ഉള്ളിലേക്ക് കൊണ്ടുവരിക
കാല്‍മുട്ടുകള്‍ കഴിയുന്നത്ര അകറ്റി കാല്‍പ്പാദങ്ങള്‍ കൈകൊണ്ട് പിടിച്ച് പാദങ്ങളുടെ ഉള്‍വശം ചേര്‍ത്തുകൊണ്ടുവരണം
കാല്‍വിരളുകള്‍ മുന്നിലേക്കായിരിക്കണം. ഉപ്പൂറ്റി പെരിനിയ( ഗുദത്തിനും ജനനേന്ദ്രിയത്തിനും മധ്യത്തുള്ള ഭാഗം) ത്തില്‍ മുട്ടുന്ന വിധം ചേര്‍ത്തുവയ്ക്കുക. തുടക്കക്കാര്‍ പല തവണ ശീലിച്ചതിന് ശേഷമേ ഇത് സാധ്യമാകൂ
കാല്‍പാദത്തിന്റെ മടമ്പ്, കണങ്കാലുകള്‍, തുടകള്‍ ഇവ നിലത്ത് ചേര്‍ന്നിരിക്കണം.
കൈവിരലുകള്‍ കൊണ്ട് കാല്‍വിരലുകള്‍ മൂടി നട്ടെല്ല്‌നിവര്‍ത്തി നേരെ ഇരിക്കുക. ഈ സ്ഥിതിയില്‍ പ്രാണായാമവും ധ്യാനവും ചെയ്യുന്നത് നല്ലതാണ്.
പ്രയോജനങ്ങള്‍
മൂത്രാശയസംബന്ധമായ ആരോഗ്യപ്രശ്‌നത്തിന് വളരെ ഉത്തമമാണ്. പുരുഷന്‍മാര്‍ക്ക് പ്രോസ്‌റ്റേറ്റ് ഗ്രന്ഥിയുടെ ആരോഗ്യസംരക്ഷണത്തിനും പ്രശ്‌ന പരിഹാരത്തിനും ഉത്തമം. വൃഷണവീക്കം പരിഹരിക്കാനും ഈ ആസനം ഉപകരിക്കും
സ്ത്രീകള്‍ക്ക് മാസമുറ ക്രമീകരിക്കാന്‍ ഉത്തമ ആസനസ്ഥിതി. അണ്ഡാശയത്തിന്റെ ആരോഗ്യകരമായ പ്രവര്‍ത്തനത്തിനും ഇത് ഉത്തമമാണ്. വേരിക്കോസ് വെയ്ന്‍ പരിഹരിക്കുന്നതിനും പതംഗാസനം ഉപകരിക്കും
Post Your Comments