ന്യൂഡല്‍ഹി: തനിക്കും കെ സുധാകരനും കോണ്‍ഗ്രസിലെ ‘ഒറ്റപ്പദവി’ ചര്‍ച്ചകള്‍ ബാധകമല്ലെന്ന് വ്യക്തമാക്കി കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എംപി. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മുല്ലപ്പള്ളി രാമചന്ദ്രന്റെ നിയമനത്തിന് ഒപ്പമായിരുന്നു തങ്ങളുടെ നിയമനം. ഒരു പാക്കേജിന്റെ ഭാഗമായാണ് താനും കെ സുധാകരനുമെല്ലാം കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമാരായതെന്നും കൊടിക്കുന്നില്‍ പറയുകയുണ്ടായി.
ഇനി വരുന്നവര്‍ക്കാണ് ഒറ്റപ്പദവി നിബന്ധന ബാധകമാവുക. അല്ലാതെ തനിക്കും സുധാകരനും ഇത് ബാധകമല്ല. കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമാര്‍ ആയ തങ്ങള്‍ എംപിമാര്‍ കൂടിയാണ്. അതിനാല്‍ പദവിയില്‍ തുടരേണ്ടതില്ലെന്ന് ഹൈക്കമാന്‍ഡ് തീരുമാനിച്ചാല്‍ ശരിയാണെന്നും എന്നാല്‍ ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകളില്‍ വര്‍ക്കിങ് പ്രസിഡന്റുമാരെ ഉള്‍പ്പെടുത്തേണ്ടതില്ലെന്നും കൊടിക്കുന്നില്‍ കൂട്ടിച്ചേർത്തു.
Post Your Comments