Latest NewsNewsIndia

പച്ചച്ചക്ക ഉണക്കി പൊടിച്ച് കഴിച്ചാല്‍: സിംപിളും പവര്‍ഫുള്ളുമായ ചക്കയുടെ ഗുണഗണങ്ങള്‍

കൊച്ചി: കടുത്ത പ്രമേഹ രോഗിയായിരുന്നു ജോണ്‍സണ്‍. വര്‍ഷങ്ങളോളം അതിന്റെ ദുരിത ഫലങ്ങള്‍ അനുഭവിച്ചു. കടുത്ത ക്ഷീണം. തൂക്കക്കുറവും മാനസിക സമ്മര്‍ദവും ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ വേറെ. ശാരീരിക മാനസിക സംഘര്‍ഷങ്ങള്‍ അയാളുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി. ജോണ്‍സനെ രൂക്ഷമായി അലട്ടുന്ന മറ്റൊരു ദുരിതം ഉറക്കക്കുറവായിരുന്നു. രാത്രിയില്‍ കൂടെക്കൂടെ മൂത്രമൊഴിക്കാന്‍ എഴുന്നേല്‍ക്കേണ്ടിവരുന്ന അയാള്‍ക്ക് നേരം വണ്ണം ഉറങ്ങാന്‍ കഴിഞ്ഞില്ല.

ഒന്നുറങ്ങിവരുമ്പോഴേക്കും മൂത്രശങ്കയായി. അപ്പോള്‍ എഴുന്നേല്‍ക്കും. മൂത്രമൊഴിച്ച് വീണ്ടും കിടക്കും. അല്പം കഴിഞ്ഞാല്‍ വീണ്ടും മൂത്രമൊഴിക്കണമെന്നു തോന്നും. ചിലദിവസങ്ങളില്‍ അഞ്ചും ആറും തവണ ഇങ്ങിനെ എഴുന്നേല്‍ക്കലും. ഒരിക്കല്‍ എഴുന്നേറ്റാല്‍ പിന്നെ ഉറങ്ങിക്കിട്ടാന്‍ വലിയ പാടാണ്. ഉറക്കം കാത്തു കിടക്കലോളം അസ്വസ്ഥത പകരുന്ന മറ്റൊരു അനുഭവമില്ല. അയാല്‍ തീര്‍ത്തും അസ്വസ്ഥനായിരുന്നു. ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന മരുന്നുകളൊക്കെ അതേപടി തെറ്റാതെ കഴിച്ചുപോന്നെങ്കിലും ഷുഗര്‍ നിയന്ത്രണവിധേയമായില്ല.

ഇഷ്ട ഭക്ഷണങ്ങള്‍ ഒഴിവാക്കിയും ഉറക്കമൊഴിച്ചും ശരീരം മെല്ലിച്ചും പ്രമേഹം സമ്മാനിച്ച നരക ജീവിതം തള്ളി നീക്കുന്നതിനിടയിലാണ് ജാക്ഫ്രൂട്ട് 365 നെക്കുറിച്ച് അയാള്‍ കേള്‍ക്കുന്നത്. അതോടെ അതുകൂടി പരീക്ഷിക്കാം എന്നായി. ഒരു ഗുണവും ചെയ്തില്ലെങ്കിലും പച്ചച്ചക്ക ഉണക്കി പൊടിച്ച ചക്കപ്പൊടി കഴിക്കുന്നതുകൊണ്ട് യാതൊരുവിധ പാര്‍ശ്വഫലങ്ങളും ഉണ്ടാവില്ലല്ലോ. അതോടെ നിത്യേനെ കഴിക്കുന്ന ഭക്ഷണത്തില്‍ ചക്കപ്പൊടി കൂടി അയാള്‍ ഉള്‍പ്പെടുത്തി. ചപ്പാത്തിക്കുള്ള ഗോതമ്പു പൊടിക്കൊപ്പവും കഞ്ഞിക്കുള്ള ഓട്‌സിലുമെല്ലാം ഓരോ സ്പൂണ്‍ ചക്കപ്പൊടി കൂടി ചേര്‍ത്ത് കഴിച്ചു.

ദിവസങ്ങള്‍ പിന്നിടുന്തോറും തനിക്കു വരുന്ന മാറ്റങ്ങള്‍ അയാള്‍ തിരിച്ചറിഞ്ഞു തുടങ്ങി. ക്ഷീണം പടിപടിയായി കുറഞ്ഞു വന്നു. മുന്‍പൊക്കെ രാത്രിയില്‍ അഞ്ചും ആറും തവണ മൂത്രമൊഴിക്കാന്‍ എണീറ്റിരുന്ന ജോണ്‍സണ്‍ സുഖമായി ഉറങ്ങി എഴുന്നേറ്റുതുടങ്ങി. ശരീരത്തിനും മനസ്സിനും ഉണര്‍വും ഉന്മേഷവും ഊര്‍ജ്വസ്വലതയും കൈവന്നു. ലാബില്‍ പോയി പരിശോധിച്ചപ്പോള്‍ അയാള്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടിപ്പോയി – ഷുഗര്‍ അമ്പേ താഴ്ന്നിരിക്കുന്നു; മരുന്നുകള്‍ തീര്‍ത്തും ഒഴിവാക്കാന്‍ പറ്റുന്ന വിധത്തില്‍.

കടുത്ത പ്രമേഹത്തെ ചക്കപ്പൊടി കൊണ്ട് പ്രതിരോധിച്ച ജോണ്‍സന്റെത് ഭാവനയില്‍ ഉരുത്തിരിഞ്ഞ ഒരു കഥയല്ല കേട്ടോ. അക്കാര്യം അയാളെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ തന്നെ സാക്ഷ്യപ്പെടുത്തും. ഇത്ര പവര്‍ഫുള്ളാണോ ചക്കയെന്ന് ചോദിച്ചേക്കാം. അതെ, ചക്ക സിംപിളാണ്, പവര്‍ഫുള്ളുമാണ്.വിസ്മയകരമായ ഗുണവിശേഷങ്ങള്‍ ഉള്ളിലൊളിപ്പിച്ച അത്ഭുതക്കനിയാണ് ചക്ക. ചക്കയുടെ ഗുണഗണങ്ങളെപ്പറ്റി ചിലതൊക്കെ കേട്ടിട്ടുണ്ടാകും. പോഷക സമ്പന്നമാണ് ചക്കയെന്നും ശരീരത്തിന് ആവശ്യമായ ഒട്ടുമിക്ക ജീവകങ്ങളും അപൂര്‍വ ധാതുക്കളും അടങ്ങിയ ഈ പഴം രുചിയില്‍ മാത്രമല്ല ഗുണനിലവാരത്തിലും മുന്നിലാണെന്നും നമുക്കറിയാം. എന്നാല്‍ പ്രമേഹത്തെ പിടിച്ചുകെട്ടുന്നതില്‍ പച്ച ചക്കയ്ക്കുള്ള ഔഷധ ഗുണത്തെപ്പറ്റി അധികം പേര്‍ക്കും അറിയില്ല എന്നതാണ് വാസ്തവം. പഴുത്ത ചക്കയല്ല, മറിച്ച് ഉണക്കി പൊടിക്കാന്‍ ആവശ്യമായ പാകത്തില്‍ മൂത്ത പച്ചച്ചക്കയാണ് ജാക്ഫ്രൂട്ട് 365 തങ്ങളുടെ ഉല്പന്നത്തിനായി തിരഞ്ഞെടുക്കുന്നത്.

ജാക്ഫ്രൂട്ട് 365 ചക്കപ്പൊടി പ്രമേഹ നിയന്ത്രണത്തില്‍ ഫലപ്രദമാണെന്ന്ഈ രംഗത്തെ വിദഗ്ധരെല്ലാം സാക്ഷ്യപ്പെടുത്തുന്നുണ്ട്. കുറഞ്ഞ ഗ്ലൈസെമിക് ഇന്‍ഡെക്സാണ് ചക്കയ്ക്കുള്ളതെന്ന് തൃശൂര്‍ ഔഷധി ആശുപത്രിയിലെ ആയുര്‍വേദ ഡോക്ടറായ രജിതന്‍ പറയുന്നു. അതാണ് ചക്കയുടെ സവിശേഷത. ലോകത്ത് ഏറ്റവുമധികം ചക്ക ഉത്പാദിപ്പിക്കുന്ന രാഷ്ട്രങ്ങളില്‍ രണ്ടാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. നമ്മുടെ രാജ്യത്ത് മിക്കവാറും പ്രദേശങ്ങളിലെല്ലാം ഉഷ്ണമേഖലാ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. ചക്ക സമൃദ്ധമായി വളരാന്‍ ഇത് സഹായകരമാകുന്നു. കുറഞ്ഞ ഗ്ലൈസെമിക് ഇന്‍ഡെക്സും ഉയര്‍ന്ന അളവിലുള്ള ഫൈബറുമാണ് ചക്കയുടെ പ്രത്യേകത. അതിനാല്‍ അരി, ഗോതമ്പ് എന്നിവയ്ക്ക് ബദലായി ചക്ക ഉപയോഗിക്കാമെന്ന് ഡോ. രജിതന്‍ പറയുന്നു. പച്ചച്ചക്ക പൊടി രൂപത്തില്‍ കിട്ടുന്നതിനാല്‍ നിത്യഭക്ഷണത്തില്‍ എളുപ്പത്തില്‍ ഇത് ഉള്‍പ്പെടുത്താനാകും. പരമ്പരാഗതമായി നാം ഉപയോഗിച്ചുവരുന്ന ഈ ഫലം പ്രമേഹത്തെ ചെറുക്കുന്നതില്‍ വലിയ തോതില്‍ ഫലപ്രദമാണ്.

ചക്കപ്പൊടിയുടെ ഔഷധ ഗുണങ്ങളെപ്പറ്റി സമാനമായ അഭിപ്രായമാണ് പ്രഗത്ഭ ഡോക്ടറും നിംസ് മെഡിസിറ്റിയിലെ നാച്ചുറോപ്പതി വിഭാഗം തലവനുമായ ഡോ. ലളിത അപ്പുകുട്ടനും പങ്കുവെയ്ക്കുന്നത്. ചക്കപ്പൊടി പ്രമേഹത്തിന് അങ്ങേയറ്റം ഫലപ്രദമാണ്. നിത്യേനെ കഴിക്കുന്നത് ആരോഗ്യകരമായ ജീവിതത്തിനു വഴിതെളിക്കും.നാരിന്റെ കലവറ എന്ന നിലയില്‍ ദഹനവ്യവസ്ഥക്കും അത് ഗുണകരമാണ്. ശരീര ഭാരം നിയന്ത്രിക്കാനും ചക്കയുടെ ഔഷധ ഗുണങ്ങള്‍ സഹായിക്കും എന്നാണ് ഡോക്ടറുടെ അഭിപ്രായം.

ഏറെ ഔഷധഗുണങ്ങളുള്ള പച്ചച്ചക്ക പൊടി രൂപത്തില്‍ കിട്ടുന്നത് തന്നെയാണ് ജാക്ഫ്രൂട്ട് 365 നെ ആകര്‍ഷണീയമാക്കുന്നത്. ചക്ക വെട്ടാനും പൊളിക്കാനും ഞവിണി കളയാനുമുള്ള ബുദ്ധിമുട്ടുകള്‍ ഇല്ല. ഒട്ടിപ്പിടിക്കുമെന്നോ രൂക്ഷമായ ഗന്ധമുണ്ടാകുമെന്നോ ഒക്കെയുള്ള പൊല്ലാപ്പുകളും ഇല്ല. ഒട്ടേറെ ഔഷധ ഗുണങ്ങളുള്ള ഈ ഫലം അതിന്റെ പോഷക ഗുണങ്ങള്‍ പൂര്‍ണമായും സംരക്ഷിച്ച് കൊണ്ടുതന്നെ ഉണക്കി പൊടിച്ച് ഉപഭോക്താക്കളില്‍ എത്തിക്കുന്നു. ചക്കപ്പൊടി കഴിച്ച് പ്രമേഹത്തെ കീഴ്‌പ്പെടുത്തിയ ജോണ്‍സണെപ്പോലെ ഒട്ടേറെപ്പേര്‍ ചക്കപ്പൊടി ഫലപ്രദമാണെന്ന അനുഭവസാക്ഷ്യങ്ങളുമായി വരുന്നുണ്ട്.

നിരവധി ഗുരുതര രോഗങ്ങളെ ഫലപ്രദമായി ചെറുക്കാന്‍ ശേഷിയുള്ള ഈ പൊടി നിത്യ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റാന്‍ ശ്രമിക്കണമെന്നാണ് ജാക്ഫ്രൂട്ട് 365 സ്ഥാപകനായ ജെയിംസ് ജോസഫ് പറയുന്നത്. പ്രമേഹത്തെ ജീവിതത്തില്‍ നിന്ന് തൂത്തെറിയുന്നതിനു പുറമെ നമ്മുടെ ദഹനവ്യവസ്ഥയെ സംരക്ഷിക്കാനും ശരീരഭാരം നിയന്ത്രിക്കാനും സമഗ്രമായ ആരോഗ്യപരിപാലനത്തിനും അത് പ്രയോജനം ചെയ്യും. പ്രകൃതിദത്ത നാരുകള്‍ക്കുപുറമേ പൊട്ടാസിയം, ആന്റി ഓക്സിഡന്റുകള്‍ കൊണ്ടും സമ്പുഷ്ടമാണ് ചക്ക.

വെറുതെയല്ല, സിംപിളും പവര്‍ഫുള്ളുമായ ചക്കയുടെ ഗുണഗണങ്ങള്‍ തിരിച്ചറിഞ്ഞു തന്നെയാണ് ഒരു ജാക്ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സിലിനു തന്നെ നമ്മുടെ സംസ്ഥാന സര്‍ക്കാര്‍ രൂപം കൊടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button