ന്യൂഡൽഹി : കശ്മീർ വിഷയത്തിൽ യുഎന്നിൽ പാകിസ്താനെ പിന്തുണയ്ക്കുകയും , ഇന്ത്യയ്ക്കെതിരെ പ്രസ്താവനകൾ നടത്തുകയും ചെയ്ത തുർക്കിയുമായുമുള്ള വ്യാപാര ബന്ധത്തിനു നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങി ഇന്ത്യ . തുർക്കിയിൽ നിന്നുമുള്ള എണ്ണ, സ്റ്റീൽ കയറ്റുമതിയിലാണ് ഇന്ത്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക . തുർക്കിയിൽ നിന്നുമുള്ള എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിൽ പ്രധാനപ്പെട്ടത് ഇന്ത്യയാണ് .കശ്മീർ വിഷയത്തെ അന്താരാഷ്ട്രവത്കരിക്കാനുള്ള പാക് ശ്രമത്തെ ഇന്ത്യ തുടക്കം മുതൽ എതിർത്തിരുന്നു.
എന്നാൽ അതിനു പിന്നാലെ മലേഷ്യയും തുർക്കിയും പാകിസ്താനെ പിന്തുണച്ചത് ഇന്ത്യയിൽ അതൃപ്തി ഉണ്ടാക്കിയിരുന്നു .ഐക്യരാഷ്ട്രസഭയിലടക്കം പാക് അനുകൂല തീരുമാനങ്ങളെടുക്കുന്നതിനാലാണ് മലേഷ്യയും തുർക്കിയുമായുമുള്ള ഇന്ത്യയുടെ ബന്ധം വഷളായത്. കശ്മീരിനെ സംബന്ധിച്ച വിഷയം ഐക്യരാഷ്ട്ര സഭയിൽ ഉയർത്താൻ പാകിസ്താന് പിന്തുണ നൽകിയത് മലേഷ്യ, തുർക്കിയുമാണ് . ഇതും തുർക്കിയുമായുള്ള ബന്ധത്തിൽ വിളളലുണ്ടാക്കി .അടുത്തിടെ മലേഷ്യയുമായുള്ള വ്യാപാര ബന്ധത്തിലും ഇന്ത്യ നിയന്ത്രണങ്ങൾ കൊണ്ടുവന്നിരുന്നു .
പവന് കല്ല്യാണിന്റെ ജനസേന പാര്‍ട്ടി ബി.ജെ.പിക്കൊപ്പം, ആന്ധ്രയില്‍ പുതിയ ലക്ഷ്യവുമായി ബിജെപി
കഴിഞ്ഞ യുഎന്‍ സമ്മേളനത്തില്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ വിഷയം പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് ഉയര്‍ത്തിയിരുന്നു . ഈ വിഷയത്തിൽ കശ്മീർ ഇന്ത്യയുടെ ആഭ്യന്തര കാര്യമെന്ന നിലപാടാണ് മറ്റ് രാജ്യങ്ങൾ കൈക്കൊണ്ടത് .എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി പാകിസ്ഥാനു പിന്തുണ നൽകുക മാത്രമല്ല കശ്മീര്‍ ഇന്ത്യ ബലമായി കൈവശപ്പെടുത്തി എന്നായിരുന്നു മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ് യുഎന്നില്‍ നടത്തിയ പരാമര്‍ശം. ഇന്ത്യ പാകിസ്ഥാനോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചെങ്കിലേ കശ്മീര്‍ വിഷയം പരിഹരിക്കാന്‍ കഴിയുകയുള്ളൂ എന്നും മുഹമ്മദ് പറഞ്ഞിരുന്നു.
മാത്രമല്ല പൗരത്വ നിയമവുമായി ബന്ധപ്പെട്ടും മഹാതിർ മുഹമ്മദ് അഭിപ്രായങ്ങൾ ഉന്നയിച്ചിരുന്നു .പാമോയിലിന്റെ ഇറക്കുമതിയ്ക്ക് നിയന്ത്രണമേർപ്പെടുത്തിയതും, ഇറക്കുമതി ചെയ്യുന്ന മൈക്രോപ്രൊസസറുകള്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഗുണമേന്മ ഉറപ്പുവരുത്താന്‍ അതാത് മന്ത്രാലയങ്ങള്‍ക്ക് ഇന്ത്യ നിർദേശം നൽകിയതും ഇതിനു പിന്നാലെയാണ്.
Post Your Comments