കോട്ടയം: ദൈവമില്ലാത്തവർ ദൈവത്തെ നിർവചിക്കുന്നുവെന്ന് ഓർത്തഡോക്സ് സഭ. മൃതദേഹം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ ഇറക്കിയ ഓർഡിനൻസിന് എതിരെയാണ് ഓർത്തഡോക്സ് സഭ രൂക്ഷ വിമർശനം നടത്തിയിരിക്കുന്നത്. ഓർഡിനൻസിന് വ്യക്തതക്കുറവുണ്ട്, ദൂര വ്യാപക പ്രത്യാഘാതം നേരിടേണ്ടി വരും. കേരളത്തിലെ എല്ലാ സഭകളെയും ദോഷകരമായിട്ടാണ് ഓർഡിനൻസ് ബാധിച്ചിരിക്കുന്നത്. നിയമപരമായി ഓർഡിനൻസിനെ നേരിടാനാണ് സഭയുടെ തീരുമാനം. ചില വിഭാഗങ്ങളെ സന്തോഷിപ്പിക്കാൻ വേണ്ടി മാത്രമാണ് ഓർഡിനൻസ് ഇറക്കിയിരിക്കുന്നത്. ഓർത്തഡോക്സ് സഭയക്ക് നല്ല ഒരു അടി നൽകുകയായിരുന്നു സർക്കാരിന്‍റെ ലക്ഷ്യം. എന്നാൽ തിരിച്ചടിയായിരിക്കും സർക്കാരിന് ലഭിക്കുകയെന്നും സഭ മുന്നറിയിപ്പ് നൽകുന്നു.
Post Your Comments