KeralaLatest NewsNews

വീട്ടില്‍ ഉറങ്ങിക്കിടന്ന രണ്ടു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കാണാതായി; തിരച്ചിലിനൊടുവില്‍ കണ്ടെത്തിയത് അടുത്ത പറമ്പില്‍

വീട്ടില്‍ ഉറങ്ങിക്കിടന്ന രണ്ടു മാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ കാണാതായി 20 മിനിറ്റിനു ശേഷം കണ്ടെത്തിയത് അടുത്ത പറമ്പില്‍. ചേരാനല്ലൂര്‍ ഇടയക്കുന്നം പാര്‍ഥസാരഥി ക്ഷേത്രത്തിനു സമീപത്ത് ഇന്നലെ ഉച്ചയ്ക്കു 2.30നായിരുന്നു സംഭവം. ബസ് ജീവനക്കാരനായ ജയിംസ് ഉച്ചയ്ക്കു ഭക്ഷണം കഴിഞ്ഞു വീട്ടില്‍ നിന്നു പോയ ശേഷം കുട്ടിയെ ഉറക്കി മുറി അടച്ചു സജിതശുചിമുറിയില്‍ പോയി വന്നതിനിടെയാണു കുഞ്ഞിനെ കാണാതായത്. ഈ സമയം മറ്റാരും വീട്ടിലുണ്ടായിരുന്നില്ല. വീടു മുഴുവന്‍ തിരഞ്ഞിട്ടും കുട്ടിയെ കാണാതായതോടെ സജിത ബഹളം വച്ചു പരിസരവാസികളെ അറിയിച്ചു.

പിന്നീട് നടത്തിയ തിരച്ചിലിലാണു വീട്ടില്‍ നിന്ന് 20 മീറ്ററോളം മാത്രം ദൂരത്തിലുള്ള വര്‍ക്ക്‌ഷോപ്പിന്റെ ഒരുവശത്തുള്ള പുല്ലുപിടിച്ച ഭാഗത്തു നിന്നു കുട്ടിയെ കണ്ടെത്തിയത്. കുട്ടി കരഞ്ഞതിനാലാണ് പെട്ടെന്നു കണ്ടെത്താന്‍ കഴിഞ്ഞത്. വിവരം അറിഞ്ഞു ചേരാനല്ലൂര്‍ പൊലീസും സ്ഥലത്തെത്തി തിരച്ചില്‍ ആരംഭിച്ചിരുന്നു. കുഞ്ഞിനെ ഉടന്‍ തന്നെ അമൃത ആശുപത്രിയില്‍ എത്തിച്ചു. കുഞ്ഞിനെ തട്ടികൊണ്ടു പോകാനുള്ള ശ്രമമാണോ നടന്നതെന്നു പരിശോധിക്കുകയാണെന്നും പ്രദേശവാസികളെയും ഇതിലൂടെ പോയവരെയും ചോദ്യം ചെയ്യുമെന്നും ചേരാനല്ലൂര്‍ പൊലീസ് പറഞ്ഞു. പൊലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button