മലപ്പുറം: പൗരത്വ ഭേദഗതി നിയമവും ദേശീയ ജനസംഖ്യാ രജിസ്റ്ററും കേരളത്തില്‍ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മതനിരപേക്ഷത ഇല്ലാതാക്കി മതാധിഷ്ഠിത രാഷ്ട്രം സൃഷ്ടിക്കാനുള്ള ആര്‍എസ്എസിന്റെ നയമാണു കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്നത്. ഹിറ്റ്ലര്‍ ജര്‍മനിയില്‍ ചെയ്തതാണ് ആര്‍എസ്എസ് ഇവിടെ നടപ്പിലാക്കാൻ നോക്കുന്നത്. ആര്‍എസ്എസിന്റെ നിയമം കേരളത്തില്‍ നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Read also: ‘കേന്ദ്രം എന്തുപറഞ്ഞാലും എതിര്‍ക്കുക എന്നത് ഇപ്പോള്‍ കേരളത്തിനൊരു ശീലമായി’ :ഇ. ശ്രീധരന്
ദേശീയ ജനസംഖ്യാ രജിസ്റ്ററും പൗരത്വ രജിസ്റ്ററും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. പൗരത്വ രജിസ്റ്റര്‍ തയാറാക്കുന്നതിന്റെ മുന്നോടിയാണിത്. ഇതു രാജ്യത്തിന്റെ നിയമമല്ല. ആര്‍എസ്എസിന്റെ നിയമമാണ്. ദേശീയ ജനസംഖ്യ രജിസ്റ്റര്‍ സംസ്ഥാനത്തു നടപ്പാക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Post Your Comments