Latest NewsNewsIndia

പെണ്‍വാണിഭം: സിനിമാ കാസ്റ്റിംഗ് ഡയറക്ടര്‍ പിടിയില്‍: രണ്ട് ജൂനിയര്‍ ആര്‍ട്ടിസ്റ്റ് പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി; ഈടാക്കിയിരുന്നത് ഒരു പെണ്‍കുട്ടിയ്ക്ക് 60,000 രൂപ

മുംബൈ•പെണ്‍വാണിഭ റാക്കറ്റ് നടത്തിയിരുന്ന ബോളിവുഡ് കാസ്റ്റിംഗ് ഡയറക്ടറായ നവീൻ കുമാർ പ്രേംലാൽ ആര്യയെയാണ് മുംബൈ പോലീസിന്റെ സോഷ്യൽ സർവീസ് ബ്രാഞ്ച് (എസ്.എസ്.ബി) അറസ്റ്റ് ചെയ്തത്. 18 നും 25 നും ഇടയിൽ പ്രായമുള്ള ജൂനിയര്‍ ആർട്ടിസ്റ്റുകളായ രണ്ട് പെണ്‍കുട്ടികളെയും എസ്.എസ്.ബി രക്ഷപ്പെടുത്തി. പ്രതി ഒരു പെണ്‍കുട്ടിയ്ക്ക് 60,000 രൂപയാണ് പ്രതി ഈടാക്കിയിരുന്നതെന്ന് പോലീസ് പറഞ്ഞു.

സുഹൃത്തുക്കളായ അജയ് ശർമയുടെയും വിജയ് എന്നിവരുടെ സഹായത്തോടെ കഴിഞ്ഞ അഞ്ച് വർഷമായി പ്രതി പെണ്‍വാണിഭ റാക്കറ്റ് നടത്തുകയായിരുന്നു. അജയ്, വിജയ് എന്നിവര്‍ക്കായി പോലീസ് തെരച്ചില്‍ നടത്തുകയാണ്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മുംബൈയിലെ സെവൻ ബംഗ്ലാവ് ഏരിയയിലെ ഒരു കഫേയിൽ കെണിയൊരുക്കിയാണ് പെണ്‍വാണിഭ സംഘത്തെ പോലീസ് കുടുക്കിയതെന്ന് എസ്.എസ്.ബി ഇൻസ്പെക്ടർ സന്ദേഷ് റെവാലെ പറഞ്ഞു.

പോലീസ് ഇടപാടുകാരന്‍ എന്ന വ്യാജേന നവീൻ കുമാറുമായി ബന്ധപ്പെട്ടു, ചലച്ചിത്രമേഖലയിൽ ജോലി ചെയ്യുന്ന രണ്ട് പെൺകുട്ടികളെ അയക്കാന്‍ അയാള്‍ സമ്മതിച്ചു. പ്രതി ഓരോ പെണ്‍കുട്ടിയ്ക്കും 60,000 രൂപ ഡമ്മി ഇടപടുകരനില്‍ നിന്ന് ആവശ്യപ്പെടുകയും ഹോട്ടൽ ബുക്ക് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു. നവീൻ കുമാർ പെൺകുട്ടികളുമായി എത്തിയപ്പോൾ അയാളുടെ ഐഡന്റിറ്റി സ്ഥിരീകരിച്ചയുടന്‍ പോലീസ് അയാളെ അറസ്റ്റ് ചെയ്യുകയും പെണ്‍കുട്ടികളെ രക്ഷപ്പെടുത്തുകയുമായിരുന്നു.

അന്വേഷണത്തില്‍, പെൺകുട്ടികളിൽ ഒരാൾ ഡല്‍ഹിയില്‍ നിന്നുള്ളയാളാണെന്നും കഴിഞ്ഞ ഒരു വർഷമായി ഈ റാക്കറ്റിൽ പങ്കാളിയാണെന്നും വ്യക്തമായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button