ശ്രീനഗര്‍ : തീവ്രവാദികളെ സഹായിച്ച ദേവീന്ദര്‍ സിംഗിന് 2001 ല്‍ നടന്ന പാര്‍ലമെന്റ് ആക്രമണത്തില്‍ പങ്കുണ്ടോയെന്ന് അന്വേഷിയ്ക്കും കശ്മീര്‍ പൊലീസ്. കേസ് ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍ഐഎ) കൈമാറി. ജമ്മു-ശ്രീനഗര്‍ ഹൈവേയില്‍ ഹിസ്ബുല്‍ മുജാഹിദ്ദീന്‍ ഭീകരര്‍ക്കൊപ്പമാണു ദേവിന്ദര്‍ സിങ് ശനിയാഴ്ച അറസ്റ്റിലായത്.
പാര്‍ലമെന്റ് ആക്രമണ കുറ്റവാളിയായ അഫ്‌സല്‍ ഗുരുവിനെ ഡല്‍ഹിയിലേക്ക് അയച്ചതിനും ഭീകരര്‍ക്കായി സേവനങ്ങള്‍ ക്രമീകരിച്ചതിനും ദേവീന്ദര്‍ സിങ് മുന്‍പ് ആരോപണം നേരിട്ടിരുന്നു. 2013ല്‍ വധശിക്ഷ നടപ്പാക്കുന്നതിനുമുമ്പ് അഫ്‌സല്‍ ഗുരു എഴുതിയ കത്തില്‍ പാര്‍ലമെന്റ് ആക്രമണത്തിന്റെ പ്രതിയെ ഡല്‍ഹിയിലേക്ക് കൊണ്ടുപോകാനും താമസിക്കാന്‍ ക്രമീകരണമൊരുക്കാനും പൊലീസ് ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടിരുന്നതായി വെളിപ്പെടുത്തിയിരുന്നു.
ദേവീന്ദര്‍ സിങ്ങിന്റെ അറസ്റ്റിന് തൊട്ടുപിന്നാലെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ എകെ റൈഫിളും രണ്ട് പിസ്റ്റളുകളും കണ്ടെത്തി. കഴിഞ്ഞയാഴ്ച ജമ്മു കശ്മീര്‍ സന്ദര്‍ശനത്തിനായി യുഎസ് പ്രതിനിധി ഉള്‍പ്പെടെ 15 വിദേശ നയതന്ത്ര ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ ശ്രീനഗര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ദേവീന്ദര്‍ സിങ്ങിനും ചുമതലയുണ്ടായിരുന്നു. കരസേനയുടെ 15 കോര്‍പ്‌സ് ഹെഡ്ക്വാര്‍ട്ടേഴ്‌സിനടുത്തുള്ള ഔദ്യോഗിക വീട്ടില്‍ ഭീകരരര്‍ക്ക് അഭയം നല്‍കിയിട്ടുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
Post Your Comments