KeralaLatest NewsNews

‘കരിങ്കല്‍ പ്രതിമ കണക്ക് ഇരിക്കുന്ന രാച്ചിയമ്മ ഇതുപോലെ ആയത് ഏത് ചിന്തയുടെ അടിസ്ഥാനത്തിലാണ്?…’ വിമര്‍ശനവുമായി അഡ്വ. കുക്കു ദേവകിയുടെ കുറിപ്പ്

പ്രശസ്ത സാഹിത്യകാരന്‍ ഉറൂബിന്റെ രാച്ചിയമ്മ എന്ന പ്രശസ്ത ചെറുകഥ വെള്ളിത്തിരയിലേക്ക് പുനസൃഷ്ടിക്കപ്പെടുകയാണ്. രാച്ചിയമ്മയായി പാര്‍വതി തിരുവോത്താണ് വേഷമിടുന്നത്. ചിത്രത്തിന് വേണ്ടിയുള്ള പാര്‍വതിയുടെ പുതിയ ലുക്ക് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. പാര്‍വതിയുടെ ആ കാസ്റ്റിംഗിനെ വിമര്‍ശിച്ച് അഡ്വക്കേറ്റ് കുക്കു ദേവകി ഫേസ്ബുക്കില്‍ കുറിച്ച കുറിപ്പ് ശ്രദ്ധേയമായിരിക്കുകയാണ്. കരിങ്കല്‍ പ്രതിമ പോലെ ഇരിക്കുന്ന രാച്ചിയമ്മ ഇതുപോലെ ആയത് ഏത് ചിന്തയുടെ അടിസ്ഥാനത്തിലാണ്? എന്നാണ് കുക്കു ദേവകിയുടെ ചോദ്യം. 1969 ല്‍ പ്രസിദ്ധീകരിച്ച ചെറുകഥയാണിത്. ആസിഫ് അലിയാണ് നായകന്‍. ഛായാഗ്രാഹകന്‍ വേണു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

 പോസ്റ്റിന്റെ പൂര്‍ണരൂപം

ഉറൂബിന്റെ രാച്ചിയമ്മ സിനിമയാകുന്നതിന്റെ
പടമാണ് താഴെ..
രാച്ചിയമ്മയായി പാർവതിയാണ്..
നോക്കൂ… എന്തൊരു തെറ്റായ കാസ്റ്റിംഗ് ആണത്…

ഞാൻ നിറത്തിനെപ്പറ്റി പറയുമ്പോഴാണ് പ്രശ്നം..
എങ്ങനെ പറയാതിരിക്കും?
കരിങ്കൽ പ്രതിമ കണക്ക് ഇരിക്കുന്ന രാച്ചിയമ്മ ഇതുപോലെ ആയത് ഏത്
ചിന്തയുടെ അടിസ്ഥാനത്തിലാണ്?…

നമ്മൾ വീണ്ടും വീണ്ടും പറയുമ്പോൾ അരോചകപ്പെട്ടിട്ട് കാര്യമില്ല..
ഇതാണ് സത്യം…
ഇതാണ് കറുപ്പിനോടുള്ള സമീപനം!!

https://www.facebook.com/photo.php?fbid=1385749698272809&set=a.107605262753932&type=3

shortlink

Related Articles

Post Your Comments

Related Articles


Back to top button