Latest NewsNewsInternational

തന്റെ ഭാര്യ യുവാവാണെന്ന് ഇമാമിന് മനസിലായത് വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയ്ക്ക് ശേഷം : തനിക്ക് ആര്‍ത്തവമാണെന്ന് പറഞ്ഞ് ‘യുവാവായ ഭാര്യ’ ലൈംഗികബന്ധത്തില്‍ നിന്നും വിട്ടു നിന്നു : വിവരം അറിഞ്ഞപ്പോള്‍ ഇമാം ഞെട്ടി

കംപാല: തന്റെ ഭാര്യ യുവാവാണെന്ന് ഇമാമിന് മനസിലായത് വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയ്ക്ക് ശേഷം , തനിക്ക് ആര്‍ത്തവമാണെന്ന് പറഞ്ഞ് ‘യുവാവായ ഭാര്യ’ ലൈംഗികബന്ധത്തില്‍ നിന്നും വിട്ടു നിന്നു. ഇതുതന്നെയായിരുന്നു ഇമാമിന് പറ്റിയ അമളി വൈകിയറിഞ്ഞത്. ഉഗാണ്ടയിലായിരുന്നു ഈ രസകരമായ സംഭവം നടന്നത്. ഉഗാണ്ടയിലെ ഇമാമായ മുഹമ്മദ് സുതുബയ്ക്കാണ് വിവാഹ അമളി പറ്റിയത്. ഏറെ പ്രതീക്ഷകളോടെയാണ് ഇമാം വിവാഹ ജീവിതത്തിലേക്ക് കടന്നത്. മുഹമ്മദിന്റെ ‘ഭാര്യ’ ഒരാഴ്ചക്കാലത്തോളം ലൈംഗിക ബന്ധത്തില്‍ നിന്നും വിട്ടുനിന്നതുകൊണ്ടാണ് ഇയാള്‍ സത്യമറിയാതെ പോയത്. മാത്രമല്ല തനിക്ക് ആര്‍ത്തവമാണെന്ന് പറഞ്ഞുകൊണ്ട് വിവാഹച്ചടങ്ങുകള്‍ പൂര്‍ത്തിയാക്കാനും ‘ഭാര്യ’ മുഹമ്മദിനെ അനുവദിച്ചിരുന്നില്ല.

എന്നാല്‍ മുഹമ്മദിന്റെ അയല്‍വാസിയുടെ ഒരു വീട്ടില്‍ മോഷണം നടന്നതോടെയാണ് ‘ഭാര്യ’യുടെ എല്ലാ കള്ളക്കളിയും പുറത്തായത്. മുഹമ്മദിന്റെ ഭാര്യ തന്റെ വീട്ടില്‍, ജനല്‍ വഴി മോഷ്ടിക്കാന്‍ കയറിയെന്നും തന്റെ ടെലിവിഷന്‍ സെറ്റും വസ്ത്രങ്ങളും കൈക്കലാക്കിയെന്നും പരാതിപ്പെട്ടുകൊണ്ട് അയല്‍വാസി പൊലീസിന് മുന്‍പിലേക്കെത്തി. ഭാര്യ ജനല്‍ വഴി വന്ന് തന്റെ വീട്ടില്‍ മോഷണം നടത്തിയെന്നായിരുന്നു അയല്‍വാസിയുടെ ആരോപണം.

തുടര്‍ന്ന് മുഹമ്മദ്, അപ്പോഴും സ്ത്രീ വേഷത്തിലായിരുന്ന തന്റെ ‘ഭാര്യ’യെയും കൂട്ടി പൊലീസ് സ്റ്റേഷനിലെത്തി. തുടര്‍ന്ന് ‘ഭാര്യ’യെ പൊലീസ് ദേഹപരിശോധന നടത്തിയപ്പോഴാണ് സംഗതിയുടെ കിടപ്പുവശം എല്ലാവര്‍ക്കും പിടികിട്ടിയത്. എന്നാല്‍ മുഹമ്മദ് ഞെട്ടിത്തരിക്കുകയാണുണ്ടായത്. തന്റെ ഭാര്യക്കായി കാത്തിരിക്കുകയായിരുന്ന ഇമാം തകര്‍ന്നുപോകുക തന്നെ ചെയ്തു. ഇമാമിന്റെ കൈയില്‍ നിന്നും പണം തട്ടുന്നതിനായാണ് താന്‍ പെണ്‍വേഷം കെട്ടി ഭാര്യയായി വീട്ടില്‍ കയറിക്കൂടിയതെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button