ശാന്തിപുര്‍: പ്രാദേശിക തൃണമൂൽ കോൺഗ്രസ് നേതാവ് കൊലപ്പെട്ടു . പശ്ചിമബംഗാളിലെ നാദിയ ജില്ലയിൽ ശാന്തിപുര്‍ മേഖലയിൽ ശന്തനു മഹാതോയെയാണ് അക്രമിസംഘം കൊലപ്പെടുത്തിയത്. കൊലപാതകത്തിനുശേഷം അക്രമികള്‍ ആകാശത്തേക്കു വെടിവച്ചതായും നാടന്‍ ബോംബ് എറിഞ്ഞതായും റിപ്പോർട്ടുകളുണ്ട്.
അതേസമയം തൃണമൂല്‍ കോണ്‍ഗ്രസിലെ തമ്മിലടിയാണു മഹാതോയുടെ കൊലപാതകത്തിനു കാരണമെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തി. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
Post Your Comments