ലക്നൗ : തോക്ക് ഉപയോഗിച്ച് ടിക് ടോക് വീഡിയോ ചിത്രീകരിക്കുന്നതിനിടെ തലക്ക് വെടിയേറ്റ് പതിനെട്ടുകാരനു ദാരുണാന്ത്യം. ഉത്തർപ്രദേശിലെ ബറേലി ജില്ലയിലെ ഒരു ഗ്രാമത്തിൽ കേശവ് എന്ന വിദ്യാര്‍ത്ഥിയാണ് മരിച്ചത്. തിങ്കളാഴ്ചയായിരുന്നു സംഭവം. ടിക് ടോക് വീഡിയോക്കായി അമ്മ സാവിത്രിയാണ് ലോഡ് ചെയ്തതാണെന്ന് അറിയാതെ തോക്ക് കേശവിന് നല്‍കിയത്.
Also read : ശക്തമായി തുടരുന്ന മഴയും,മഞ്ഞുവീഴ്ചയും :സ്ത്രീകളും കുട്ടികളുമുൾപ്പെടെ 84പേർ മരണപ്പെട്ടു, നിരവധി പേരെ കാണാതായി
സാവിത്രി വീട്ടില്‍നിന്ന് പുറത്തിറങ്ങിയതും വെടിയൊച്ച കേട്ട് തിരിച്ചെത്തിയപ്പോൾ കേശവ് രക്തം വാര്‍ന്നു കിടക്കുന്നതാണ് കണ്ടത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു
Post Your Comments