KeralaLatest NewsNews

‘ഈ ക്രൂരത ചെയ്തവർ ഈ പോസ്റ്റ് കാണണം, അവരുടെ തെറ്റ് അവർക്ക് മനസിലാകണം’ കത്തിക്കരിഞ്ഞ കുഞ്ഞുകിളികളെ നോക്കി സങ്കടപ്പെട്ടിരിക്കുന്ന കുങ്കുമ കുരുവികൾ, വേദന പടർത്തുന്ന ചിത്രം പങ്ക് വച്ച് വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ

കത്തിക്കരിഞ്ഞ കിളിക്കൂടിന് സമീപം സങ്കടപ്പെട്ട് ഇരിക്കുന്ന രണ്ട് കുങ്കുമ കുരുവികൾ. സൂക്ഷിച്ച് നോക്കുമ്പോഴാണ് കിളിക്കൂട്ടിൽ കത്തിക്കരിഞ്ഞ നിലയിലുള്ള കുഞ്ഞു കുരുവികളുടെ ജഡം കാണാനാകുന്നത്. ഏതോ മനസാക്ഷിയില്ലാത്തവർ കാണിച്ച പണിയാണ്. വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറായ ഷോബിയാണ് ചിത്രം ഫേസ്ബുക്കിൽ പങ്ക് വച്ചത്. ഈ ക്രൂരത ചെയ്തവർ ഈ പോസ്റ്റ് കണ്ട് അവർ ചെയ്തത് എന്താണെന്ന് മനസിലാക്കട്ടെയെന്നും പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

പോസ്റ്റ് വായിക്കാം.

പൊള്ളുന്ന വേദനയിൽ കുങ്കുമ കുരുവികൾ

ഞങ്ങളും ഈ ഭൂമിയുടെ അവകാശികളാണ്
ഭാരത പുഴയുടെ മാറിൽ മായന്നൂർ പാലത്തിന് ചുവടെയാണ് ഈ ക്രൂരത നടന്നത്.ദേശാടന്ന പക്ഷികളിൽ ഏറ്റവും ഭംഗിയുള്ള ഈ ചെറുപക്ഷികളുടെ കുടുകളാണ് തീയിട്ട് നശിപ്പിച്ച നിലയിൽ കണ്ടത്. ആപ്രദേശത്ത് മദ്ധ്യപിക്കാൻ വരുന്ന ആളുകൾ കൂടുതലാണ്. ഫോട്ടോഗ്രാഫർമാർ ആ സ്ഥലത്തേക്ക് വരുന്നതിന്റെ ദേഷ്യം തീർത്തതാണ്. രാവിലെ പക്ഷിനിരീക്ഷണത്തിന് ചെന്ന ഞങ്ങൾ ആ കാഴച്ച കണ്ട് മരവിച്ചു പോയി. അങ്ങേയറ്റം സങ്കടതോടെയാണ് ഈ ചിത്രങ്ങൾ ഞങ്ങൾ പകർത്തിയത്. പറക്കമറ്റ ബാല്യം ചുട്ടെരിച്ചുപോൾ എന്ത് നേടി മനുഷ്യാ നി. ഈ കുരുവികൾ സങ്കടം പറയും പോലെ അടുത്ത് വന്ന് കരയുന്നത് ഞങ്ങളുടെ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു. കുറച്ച് നേരം ആ കാഴ്ച്ച നോക്കി നിന്നപോഴേക്കും കണ്ണു നിറഞ്ഞു. പിന്നെ അധികനേരം ആ കാഴ്ച്ച കാണാൻ കണ്ണുനീർ സമ്മതിച്ചില്ല ഞങ്ങൾ തിരിച്ച് പോന്നു.

ഇത് വായിച്ച് കഴിഞ്ഞാൽ പറ്റുമെങ്കിൽ ഒന്ന് ഷയർ ചെയ്യണം. എപ്പോഴെങ്കിലും ഇത് ചെയ്തവർ കാണാനിടയായാൽ അവരുടെ തെറ്റുകൾ അവർക്ക് മനസ്സിലാകും.

 

https://www.facebook.com/shobi.vdm/posts/2361013547336566

shortlink

Related Articles

Post Your Comments

Related Articles


Back to top button