Latest NewsNewsBusiness

ഓഹരി വിപണി :നേട്ടം കൈവിട്ടു, വ്യാപാരം അവസാനിച്ചത് നഷ്ടത്തിൽ

മുംബൈ : വ്യാപാര ആഴ്ച്ചയിലെ മൂന്നാം ദിനത്തിൽ ഓഹരിവിപണി അവസാനിച്ചത് നഷ്ടത്തിൽ. സെൻസെക്സ് 79.90 പോയിന്റ് താഴ്ന്ന് 41,872ലും നിഫ്റ്റി 19 പോയിന്റ് നഷ്ടത്തിൽ 12,343.30ലുമാണ് വ്യാപാരം അവസാനിച്ചത്. നിക്ഷേപകര്‍ കൂട്ടത്തോടെ ലാഭമെടുത്തത്ത് വിപണിയെ പ്രതികൂലമായി ബാധിച്ചുവെന്നാണ് റിപ്പോർട്ട്.

ബിഎസ്ഇയിലെ 1486 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലായപ്പോൾ 1044 ഓഹരികള്‍ നഷ്ടത്തിലായി. പ്രധാനമായും നിഫ്റ്റി സ്വകാര്യ ബാങ്ക് സൂചികയാണ് നഷ്ടത്തിലായത്. വാഹനം, റിയാല്‍റ്റി സൂചികകള്‍ നേട്ടത്തിലെത്തി.

യെസ് ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ്, ടാറ്റ മോട്ടോഴ്സ്, ടൈറ്റാന്‍ കമ്പനി, മാരുതി സുസുകി, ഏഷ്യന്‍ പെയിന്റ്സ്, ഗെയില്‍, ടിസിഎസ്, ഹിന്‍ഡാല്‍കോ, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലും ഇന്‍ഡസിന്റ് ബാങ്ക്, വിപ്രോ, ബിപിസിഎല്‍, എസ്ബിഐ, ഇന്‍ഫോസിസ്, ഡോ.റെഡ്ഡീസ് ലാബ്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഐടിസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

നഷ്ടത്തിൽ തന്നെയാണ് ഓഹരി വിപണി ഇന്നു ആരംഭിച്ചത്. സെൻസെക്സ് 197പോയിന്റ് നഷ്ടത്തിൽ 41755ലും നിഫ്റ്റി 64 പോയിന്റ് നഷ്ടത്തിൽ 12298ലുമാണ് വ്യാപാരം പുരോഗമിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button