മസ്‌ക്കറ്റ് : ന്യൂന മർദ്ദത്തെ തുടർന്ന് ഒമാനിൽ വ്യാഴാഴ്ച വരെ മഴ പെയ്യുവാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. ഭാഗികമായ മേഘാവൃതത്തോടു കൂടിയ അന്തരീക്ഷത്തിൽ കാറ്റും, ഇടയ്ക്കിടെ ഇടിമിന്നലോടു കൂടി മഴ പെയ്യുവാൻ സാധ്യതയുണ്ടെന്നും സിവിൽ ഏവിയേഷൻ പൊതു അതോറിറ്റി അറിയിച്ചു.
Also read : ശക്തമായി തുടരുന്ന മഴയും,മഞ്ഞുവീഴ്ചയും :സ്ത്രീകളും കുട്ടികളുമുൾപ്പെടെ 84പേർ മരണപ്പെട്ടു, നിരവധി പേരെ കാണാതായി
കടൽ സാമാന്യം പ്രക്ഷുബ്ധമായിരിക്കും. തിരമാലകൾ രണ്ടു മീറ്റർ മുതൽ മൂന്നു മീറ്റർ വരെ ഉയരാൻ സാധ്യതയുണ്ട്. കടൽ പ്രക്ഷുബ്ധമായിരിക്കുമെന്നതിനാൽ ജാഗ്രതാ പുലർത്തണമെന്നും മത്സ്യ ബന്ധന തൊഴിലാളികളോട് ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി നിര്‍ദ്ദേശിച്ചു.
Post Your Comments