Latest NewsKeralaNews

കാഴ്ച പരിമിതിയുള്ളവർക്ക് സ്മാർട്ട് ഫോൺ നൽകി സംസ്ഥാന സർക്കാർ, 1000 ഫോണുകൾ വിതരണം ചെയ്യുന്ന പദ്ധതി അരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു 

തിരുവന്തപുരം: കാഴ്ച പരിമിതിയുള്ളവർക്ക് ഏറെ പ്രയോജനം നൽകുന്നതാണ് സ്മാർട്ട് ഫോണുൾ. സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷനാണ് 1000 സ്മാർട്ട് ഫോണുകൾ വിതരണം ചെയ്യുന്നത്. കാഴ്ച പരിമിതിയുള്ളവര്‍ക്ക് കൈപിടിച്ച് നടക്കാന്‍ ഒരു ചങ്ങാതിയെ പോലെ സ്മാര്‍ട്ട് ഫോണ്‍ ഉപകരിക്കും. ഇതിലൂടെ നല്ലൊരു സുഹൃത്തിനെയാണ് അവര്‍ക്ക് ലഭിക്കുന്നത്. കാഴ്ച പരിമിതര്‍ ചിന്തിക്കാന്‍ കഴിവില്ലാത്തവരല്ല. ജീവിതത്തില്‍ ഒരുപാട് സംഭാവനകള്‍ ചെയ്യാന്‍ സാധിക്കും എന്ന് തെളിയിച്ചിട്ടുള്ളവരാണ്.

ബാങ്കിടപാടുകള്‍ പോലും പരിശീലനം സിദ്ധിച്ച സ്മാര്‍ട്ട് ഫോണിലൂടെ സാധിക്കും. ഇത് പ്രത്യേക രീതിയില്‍ പ്രോഗ്രാം ചെയ്ത് വച്ചാല്‍ നടന്നു പോകുമ്പോള്‍ തടസങ്ങളുണ്ടെങ്കില്‍ അത് തിരിച്ചറിയാനും സാധിക്കും. സ്മാര്‍ട്ട് ഫോണുകള്‍ എല്ലാ ജില്ലകളിലും വിതരണം ചെയ്ത് പരിശീലനം നല്‍കുന്നതാണ്. പരിശീലനം ലഭിക്കുന്നതോടെ മറ്റുള്ളവരുടെ ആശ്രയമില്ലാതെ ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. പദ്ധതി ഉദ്ഘാടനം ചെയ്ത ആരോഗ്യ മന്ത്രി കെ കെ ഷൈലജ പറഞ്ഞു. സംസ്ഥാന വികലാംഗക്ഷേമ കോര്‍പറേഷന്റെ കാഴ്ച പദ്ധതിയിലെ 1000 സ്മാര്‍ട്ട് ഫോണുകളുടെ സംസ്ഥാനതല വിതരണത്തിന്റേയും ദ്വിദിന പരിശീലനത്തിന്റേയും ഉദ്ഘാടനം മന്ത്രി തിരുവനന്തപുരത്ത് നിര്‍വഹിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button