ട്രിച്ചി•തഞ്ചാവൂർ ജില്ലയിലെ പട്ടുകോട്ടൈ താലൂക്കില്‍ ജ്വല്ലറി സ്റ്റോര്‍ ഉടമ ട്രിച്ചിയിലെ ഒരു ലോഡ്ജിൽ വച്ച് ഭാര്യയെയും രണ്ട് ആൺമക്കളെയും കഴുത്തറുത്ത് കൊലപ്പെടുത്തി. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ഉറാനി സ്വദേശിയായ സെൽവരാജ് (47) ആത്മഹത്യയ്ക്ക് ശ്രമിച്ചു.
പഠന വൈകല്യം അനുഭവിക്കുന്ന തന്റെ മൂത്ത മകന്റെ ഭാവിയെക്കുറിച്ചോർത്താണ് സെൽവരാജ് കടുംകൈ ചെയ്തതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. ആരും തങ്ങളെ പരിപാലിക്കില്ലെന്ന് ദമ്പതികൾ ഭയപ്പെട്ടു. സെൽവരാജിന്റെ ഭാര്യ എസ് ചെല്ലം (43), മക്കളായ എസ്. നിഖിൽ (20), എസ് മുഗിൽ (14) എന്നിവരാണ് മരിച്ചത്.
നാലുപേരും ഞായറാഴ്ച വൈകുന്നേരം ഇവിടെയെത്തി വെസ്റ്റ് ബൊളിവാർഡ് റോഡിലുള്ള ഒരു ലോഡ്ജിൽ മുറിയെടുത്തു. ലോഡ്ജിൽ ഒരു റൂം ബുക്ക് ചെയ്യുമ്പോള്‍, നഗരത്തിലും പരിസരങ്ങളിലുമുള്ള ക്ഷേത്രങ്ങൾ സന്ദർശിക്കാനാണ് തങ്ങൾ ഇവിടെയെത്തിയതെന്നാണ് സെല്‍വരാജ് പറഞ്ഞത്. തിങ്കളാഴ്ച രാത്രി, സെൽവരാജിന്റെ സുഹൃത്തുകളിലൊരാളായ ഗുരു ഗണേഷിന് കുടുംബാംഗങ്ങൾക്കൊപ്പം ആത്മഹത്യ ചെയ്യാൻ പോകുന്നുവെന്ന് ഒരു സന്ദേശം ലഭിച്ചു. ഗണേഷ് ട്രിച്ചി പോലീസില്‍ വിവരമറിയിച്ചു.
ഫോർട്ട് പോലീസ് സ്റ്റേഷനിൽ നിന്നുള്ള പോലീസ് സംഘം ലോഡ്ജിലെത്തി മുറിയുടെ വാതിലുകൾ തുറക്കുമ്പോള്‍ സെൽവരാജിന്റെ ഭാര്യയുടെയും മക്കളുടെയും മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു.
മരണവുമായി മല്ലിടുകയയരുന്ന സെൽവരാജിനെ മഹാത്മാഗാന്ധി മെമ്മോറിയൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്ന് പേര്‍ക്കും ഉറക്കഗുളിക നല്‍കിയ ശേഷം മയക്കത്തിലായപ്പോഴാണ് കഴുത്തറുത്തതെന്ന് അന്വേഷണത്തിൽ വ്യക്തമായി.
Post Your Comments