ന്യൂഡല്‍ഹി: ഇന്ത്യയിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ ഒന്നാംക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ പഠന നിലവാരത്തില്‍ പിന്നിലെന്ന് ആനുവല്‍ സ്റ്റാറ്റസ് ഓഫ് എജ്യുക്കേഷന്‍ റിപ്പോര്‍ട്ട് (അസര്‍). എന്‍.സി.ഇ.ആര്‍.ടി. പാഠ്യപദ്ധതിയനുസരിച്ച് ഒന്നാം ക്ലാസ്സിലെ കുട്ടികള്‍ക്ക് 1 മുതല്‍ 99 വരെയുള്ള സംഖ്യകള്‍ മനസ്സിലാക്കാന്‍ സാധിക്കണം. എന്നാൽ 41.1 ശതമാനത്തിനം കുട്ടികളേ രണ്ടക്ക സംഖ്യകള്‍ തിരിച്ചറിയുന്നുള്ളൂവെന്ന് റിപ്പോര്‍ട്ട് പറയുന്നു.
രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന 28 ശതമാനത്തിനും രണ്ടക്ക സംഖ്യ തിരിച്ചറിയാന്‍ സാധിക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയിലെ 4 മുതല്‍ 8 വയസ്സുവരെയുള്ള കുട്ടികളുടെ പഠന നിലവാരമുള്‍പ്പെടെയുള്ള വിവരങ്ങള്‍ തയ്യാറാക്കുകയാണ് അസര്‍ റിപ്പോര്‍ട്ടിന്റെ ലക്ഷ്യം. രാജ്യത്തെ 24 സംസ്ഥാനങ്ങളിലെ 26 ജില്ലകളിലായി 4 മുതൽ 8 വയസ്സുവരെ പ്രായമുള്ള 36,000 ലധികം കുട്ടികള്‍ക്കിടയില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
2009-ല്‍ പാസാക്കിയ വിദ്യാഭ്യാസത്തിനുള്ള അവകാശം സ്‌കൂളുകളില്‍ പലപ്പോഴും ലംഘിക്കപ്പെടുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ഈ നിയമപ്രകാരം കുട്ടികള്‍ക്ക് ആറാം വയസ്സില്‍ ഒന്നാംക്ലാസ്സ് വിദ്യാഭ്യാസം ഉറപ്പാക്കണം. പക്ഷേ ഒന്നാം ക്ലാസ്സില്‍ ചേര്‍ന്നിരിക്കുന്ന കുട്ടികളില്‍ 10-ല്‍ നാലുപേരും അഞ്ചു വയസ്സില്‍ താഴെയുള്ളവരോ ആറു വയസ്സില്‍ കൂടുതല്‍ ഉള്ളവരോ ആണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് അനുസരിച്ച് സ്‌കൂളിലെത്തുന്ന 6-8 വയസ്സുവരെയുള്ള കുട്ടികളില്‍ 61.1 ശതമാനവും പെണ്‍കുട്ടികളാണ്. സ്‌കൂളിലെത്തുന്ന 4-5 വയസ്സുവരെയുള്ള കുട്ടികളില്‍ 56.8 ശതമാനവും പെണ്‍കുട്ടികളാണന്നും റിപ്പോര്‍ട്ട് പറയുന്നു. പക്ഷേ പ്രീ-സ്‌കൂള്‍ കുട്ടികളുടെ കണെക്കെടുക്കുകയാണെങ്കില്‍ അതില്‍ 49.6 ശതമാനം ആണ്‍കുട്ടികളാണ്.
Post Your Comments