Latest NewsIndiaNews

എന്‍ഐഎ നിയമത്തിൽ ഇരട്ടത്താപ്പോ? യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം റദ്ദാക്കണമെന്ന് ചത്തീസ്ഗഢ് കോണ്‍ഗ്രസ് സര്‍ക്കാര്‍ സുപ്രിംകോടതിയില്‍

ന്യൂഡല്‍ഹി: ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) നിയമത്തിൽ കോൺഗ്രസ് പാർട്ടിയുടെ ഇരട്ടത്താപ്പ് പുറത്ത്. എന്‍ഐഎ സ്ഥാപിക്കുന്നതിനായി പാര്‍ലമെന്റ് പാസാക്കിയ നിയമത്തിനെതിരെ ഛത്തീസ്ഗഢ് സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ ഹർജി നൽകി. യുപിഎ സര്‍ക്കാര്‍ പാസാക്കിയ നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് ഛത്തിസ്ഗഢിലെ കോണ്‍ഗ്രസ് സര്‍ക്കാരാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

രാഷ്ട്രത്തിന്റെ പരമാധികാരത്തെയും സുരക്ഷയെയും അഖണ്ഡതെയും ബാധിക്കുന്ന വിഷയങ്ങളില്‍ അന്വേഷണം നടത്തുന്നതിന് ദേശീയ അന്വേഷണ ഏജന്‍സിയെ നിയോഗിക്കാനാണ്, 2008ല്‍ എന്‍ഐഎ നിയമം യുപിഎ പാസാക്കിയത്. എന്‍ഐഐ നിയമം ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നാണ് ഛത്തിസ്ഗഢ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ആവശ്യമുന്നയിച്ചത്.

ഭരണഘടനയുടെ ഷെഡ്യൂള്‍ ഏഴ് പ്രകാരം കേസ് അന്വേഷണം സംസ്ഥാന വിഷയമാണ്. സംസ്ഥാനത്തിന്റെ അധികാരപരിധിയില്‍ ഉള്ള അന്വേഷണം നടത്തുന്നതിന് ഏജന്‍സിയെ നിയോഗിക്കാന്‍ കേന്ദ്രസര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് ഈ നിയമമെന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

ALSO READ: മക്കാവു ദ്വീപിൽ തനിക്ക് ഫാറ്റുണ്ടെന്ന് തെളിയിക്കാമോ? സുഭാഷ് വാസുവിനെ ബിഡിജെഎസിൽ നിന്ന് പുറത്താക്കും; അദ്ദേഹം 107 കോടിയുടെ അഴിമതി നടത്തി; ആരോപണവുമായി തുഷാർ വെള്ളാപ്പള്ളി

വിദേശരാജ്യങ്ങളുമായുള്ള ബന്ധത്തെ ബാധിക്കുന്നതോ രാജ്യാന്തര ഉടമ്പടികളെ ബാധിക്കുന്നതോ ആയ കേസുകളും നിയമപ്രകാരം എന്‍ഐഎയ്ക്ക് ഏറ്റെടുക്കാം. അതേസമയം, ഈ നിയമ ഭേദഗതി കൊണ്ടുവന്നത് മോദി സര്‍ക്കാരിന്റെ കാലത്തായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button