ആർട്ടിക്കിൾ 370 റദ്ദാക്കിയതു ചരിത്രപരമായ ചുവടുവയ്പാണെന്നും കശ്മീരിനെ മുഖ്യധാരയുമായി സംയോജിപ്പിക്കാൻ ഇതു സഹായിക്കുമെന്നും കരസേനാ മേധാവി

ന്യൂഡല്‍ഹി: ആർട്ടിക്കിൾ 370 റദ്ദാക്കിയതു രാജ്യത്തിൻറെ ധീരമായ നടപടിയാണെന്ന് കരസേനാ മേധാവി ജനറൽ മനോജ് മുകുന്ദ് നരവനെ. ഇത് ചരിത്രപരമായ ചുവടുവയ്പാണെന്നും ജമ്മു കശ്മീരിനെ മുഖ്യധാരയുമായി സംയോജിപ്പിക്കാൻ ഇതു സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പടിഞ്ഞാറുള്ള അയൽക്കാർ (പാക്കിസ്ഥാൻ) നേതൃത്വം നൽകുന്ന നിഴൽയുദ്ധത്തെ തടസ്സപ്പെടുത്താനും സർക്കാർ തീരുമാനം സഹായിക്കും. ഭീകരതയോട് ഇന്ത്യൻ സൈന്യം യാതൊരു വിട്ടുവീഴ്ചയും കാണിക്കില്ല. ഭീകരതയ്ക്കു ചുട്ട മറുപടി നൽകാൻ നമ്മുടെ കയ്യിൽ നിരവധി മാർഗങ്ങളുണ്ട്. ഭാവിയിലെ യുദ്ധങ്ങൾക്കായി, നേരിട്ടും അല്ലാത്തതുമായ, സൈന്യത്തെ സജ്ജമാക്കുന്നതിലാണു ശ്രദ്ധയെന്നും ജനറൽ നരവനെ പറഞ്ഞു.

ALSO READ: സുലൈമാനി വധം കിമ്മിന് ഞെട്ടലുണ്ടാക്കിയോ? ഡോണൾഡ് ട്രംപ് ഉത്തര കൊറിയയ്ക്ക് നൽകിയത് ഒരു സന്ദേശം; വിശദാംശങ്ങൾ ഇങ്ങനെ

72–ാം ആർമി ദിനത്തിന്റെ ഭാഗമായി ഡൽഹിയിലെ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജമ്മു കശ്മീരിനു പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 കഴിഞ്ഞ ഓഗസ്റ്റിലാണു കേന്ദ്ര സർക്കാർ എടുത്തുകളഞ്ഞത്.

Share
Leave a Comment