പാറ്റ്‌ന: കേന്ദ്ര സര്‍ക്കാർ നടപ്പിലാക്കിയ പൗരത്വ നിയമ ഭേദഗതിയെയും അതിലെ മാനദണ്ഡങ്ങളെയും വിമര്‍ശിച്ച് ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. വെള്ളപ്പൊക്കത്തില്‍ വീടുകളടക്കം എല്ലാം നഷ്ടപ്പെട്ട പാവപ്പെട്ട ജനങ്ങള്‍ പൗരത്വം തെളിയിക്കാന്‍ എങ്ങനെ അവരുടെ രേഖകള്‍ ഹാജരുക്കുമെന്ന് തേജസ്വി യാദവ് ചോദിച്ചു.
ഇത് രാജ്യത്തെ മുസ്ലീം ജനവിഭാഗത്തെ മാത്രം ബാധിക്കുന്ന കാര്യമല്ല, വെള്ളപ്പൊക്കത്തില്‍ എല്ലാം നഷ്ടമായ ജനങ്ങള്‍ എങ്ങനെ അവരുടെ പൗരത്വം തെളിയിക്കാനാണ്. മൂന്ന് കാര്യങ്ങളാണ് എനിക്ക് ചൂണ്ടിക്കാണിക്കാനുള്ളത്. ഇതുവരെ പാസ്‌പോര്‍ട്ടിലൂടെ പൗരത്വം തെളിയിക്കാമായിരുന്നു. ആധാര്‍ തിരിച്ചറിയല്‍ രേഖയല്ലെങ്കില്‍ ബന്ധിപ്പിക്കാന്‍ ജനങ്ങളോട് സര്‍ക്കാര്‍ എന്തിന് നിര്‍ദേശിച്ചു.
തിരിച്ചറിയല്‍ കാര്‍ഡ് പൗരത്വ രേഖയായി പരിഗണിക്കാന്‍ പറ്റില്ലെങ്കില്‍ നരേന്ദ്ര മോദി എങ്ങനെ ഇന്ത്യയുടെ പ്രധാന മന്ത്രിയായെന്നും തേജസ്വി യാദവ് വിമര്‍ശനമുന്നയിച്ചു. പൗരത്വ നിയമ ഭേദഗതിക്കും ദേശീയ പൗരത്വ റജിസ്റ്ററിനുമെതിരേ പ്രതിഷേധം ഉയര്‍ത്തിയാണ് വ്യാഴാഴ്ച ബിഹാറിലെ കിഷന്‍ഗഞ്ചില്‍ ആര്‍ജെഡിയുടെ കൂറ്റന്‍ പ്രതിഷേധ റാലി.
Post Your Comments