ന്യൂഡല്‍ഹി: 20 കോടി രൂപക്കു ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ സീറ്റ് വില്‍പ്പന നടത്തിയെന്ന് ആരോപിച്ച് ആം ആദ്മി പാര്‍ട്ടി എംഎല്‍എ എന്‍.ഡി. ശര്‍മ രാജിവച്ചു. ബദര്‍പുര്‍ മണ്ഡലത്തില്‍നിന്നുള്ള എംഎല്‍എയാണു ശര്‍മ. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള എഎപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതിനു പിന്നാലെയാണു രാജി. ഇത്തവണ സ്ഥാനാര്‍ഥി പട്ടികയില്‍ എന്‍ഡി ശര്‍മ ഇടംപിടിച്ചിരുന്നില്ല.ചൊവ്വാഴ്ച വൈകിട്ടാണ് എഎപി 70 സീറ്റുകളിലേക്കുമുള്ള സ്ഥാനാര്‍ഥികളുടെ പട്ടിക പ്രഖ്യാപിച്ചത്.
കളിയിക്കാവിള കൊലപാതകത്തില്‍ മുഖ്യ പ്രതികള്‍ പിടിയില്‍: പിടിയിലായത് ഉഡുപ്പിയിൽ നിന്ന്
പട്ടികയില്‍ 46 പേര് നിലവില്‍ എംഎല്‍എമാരാണ്. 23 പുതുമുഖങ്ങളുണ്ട്. എട്ട് വനിത സ്ഥാനാര്‍ഥികളാണ് പട്ടികയിലുള്ളത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു പരാജയപ്പെട്ട അതിഷി, രാഘവ് ഛദ്ദ, ദിലീപ് പാണ്ഡേ എന്നിവര്‍ക്കും ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി സീറ്റ് നല്‍കിയിട്ടുണ്ട്. എന്നാല്‍, ആപ്പിള്‍ കമ്പനിയിലെ ജോലി രാജിവച്ചു പാര്‍ട്ടിയില്‍ ചേര്‍ന്ന മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ മകന് ആദര്‍ശ് ശാസ്ത്രിക്കു പകരം ഇത്തവണ ദ്വാരക മണ്ഡലത്തില്‍നിന്നു മത്സരിക്കുന്നത് വിനയ് മിശ്രയാണ്.
കോണ്‍ഗ്രസ് വിട്ട് ആം ആദ്മി പാര്‍ട്ടിയിലേക്കെത്തിയ എട്ടു പേര്‍ക്ക് സീറ്റ് നല്‍കിയിട്ടുണ്ട്.മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ ന്യൂഡല്‍ഹി മണ്ഡലത്തില്‍നിന്നു ജനവിധി തേടും. മന്ത്രിമാര്‍ എല്ലാവരും തന്നെ നിലവിലെ സീറ്റുകളില്‍ മത്സരിക്കും.
Post Your Comments