Latest NewsNewsSportsTennis

തിരിച്ചുവരവ് ഗംഭീരമാക്കി സാനിയമിര്‍സ

രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം ടെന്നീസ് കോര്‍ട്ടില്‍ തിരിച്ചെത്തിയിരിക്കുകയാണ് ഇന്ത്യന്‍ ടെന്നീസ് താരം സാനിയമിര്‍സ. ഹൊബാര്‍ട് ഇന്റര്‍നാഷണലില്‍ ഇറങ്ങിയാണ് താരം ലോക ടെന്നീസിലേക്ക് തിരിച്ചത്തിയത്. മത്സരത്തില്‍ ഉക്രൈന്‍ താരം നദിയ കിചനോകുമായി ഇറങ്ങിയ സാനിയ ഒക്‌സാനോ – മിയു കറ്റോ സഖ്യത്തെ തോല്‍പ്പിച്ച് ഗംഭീര തിരിച്ചു വരവാണ് നടത്തിയത്. സ്‌കോര്‍ 2-6, 7-6, 10-3

വിജയത്തോടെ സാനിയ – നദിയ സഖ്യം രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. ക്വാര്‍ട്ടറില്‍ യുഎസ്എ സഖ്യമായ വജിയ കിംഗ് – ക്രിസ്റ്റീന കൂട്ടുകെട്ടിനെയാണ് നേരിടേണ്ടി വരുന്നത്. 2017 ഒക്ടോബറിലാണ് സാനിയ അവസാനമായി കളിച്ചത്. മുമ്പ് ഡബിള്‍സില്‍ ലോക ഒന്നാം നമ്പറായിട്ടുള്ള സാനിയ ആറു ഗ്രാന്‍സ്ലാം കിരീടവും നേടിയിട്ടുണ്ട്. മുന്‍ പാക്കിസ്ഥാന്‍ താരം ഷൊയ്ബ് മാലിക്കിനെ വിവാഹം ചെയ്ത താരം പിന്നീട് പതിയെ കളിയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. പിന്നീട് ആണ്‍കുഞ്ഞ് ജനിച്ച ശേഷം നവംബറില്‍ തിരിച്ചുവരവുണ്ടാകുമെന്ന് സാനിയ പറഞ്ഞിരുന്നു. മുംബൈയിലെ ഒരു ടൂര്‍ണമെന്റ് കളിക്കാന്‍ പരിശ്രമിക്കുന്നുണ്ടെന്നും ടോക്കിയോ ഒളിംമ്പിക്‌സില്‍ കളിക്കുമെന്നും താരം പ്രഖ്യാപിച്ചിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button