മരട് ഫ്ളാറ്റ് വിഷയം സിനിമ ആയിരുന്നുവെങ്കിൽ ക്ളൈമാക്സില് ഉണ്ടാകുന്ന ചെറിയ മാറ്റം എങ്ങനെയായിരിക്കുമെന്ന് വ്യക്തമാക്കി പ്രിയദർശൻ. ഫ്ളാറ്റ് നിര്‍മിക്കാന്‍ അനുമതി കൊടുത്ത ഉദ്യോഗസ്ഥരെയും അതിനു കൂട്ടുനിന്ന നേതാക്കളെയും അതേ ഫ്ളാറ്റിലെവിടെയെങ്കിലും കെട്ടിയിട്ട ശേഷം ഫ്ളാറ്റ് തകര്‍ക്കുമായിരുന്നുള്ളുവെന്ന് അദ്ദേഹം പറയുകയുണ്ടായി. ഞാന്‍ സംവിധാനം ചെയ്ത മിഥുനമെന്ന ചിത്രത്തിലൊരു സീനുണ്ട്. എല്ലാറ്റിനും എതിരെ നില്ക്കുന്ന സാമൂഹിക ദ്രോഹികളായ ഉദ്യോഗസ്ഥരെ തന്റെ കമ്പനിയില്‍ കെട്ടിയിട്ടു തീ കൊളുത്തുമെന്നു മോഹന്‍ലാല്‍ അതിൽ പറയുന്നുണ്ട്. മരടിനെക്കുറിച്ചു പറഞ്ഞതും അതിന്റെ വേറെയൊരു പതിപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
Read also: മരട് നൽകുന്ന പാഠം; അനധികൃത നിർമാണ പ്രവർത്തനങ്ങൾക്കെതിരെ നടപടി സ്വീകരിക്കാൻ നീക്കവുമായി നഗരസഭ
എല്ലാ രേഖകളും പരിശോധിച്ചു ബാങ്കുകളും നഗരസഭയും അനുമതി നല്കിയ ഫ്ളാറ്റുകളാണു താമസക്കാര്‍ വാങ്ങിയത്. അല്ലാതെ അവരാരും വ്യാജ രേഖയുണ്ടാക്കി ഫ്ളാറ്റ് കെട്ടിയതല്ല. സ്വന്തം നാട്ടില്‍ ഉയരുന്നതു നിയമം ലംഘിച്ച കെട്ടിടമാണെന്നു മനസ്സിലാകാത്ത എംഎല്‍എയും വാര്‍ഡു മെമ്പറുമുണ്ടാകുമോ’. ഉയരുന്നതു കാണുമ്പോഴെങ്കിലും അവര്‍ നോക്കേണ്ടതല്ലേയെന്നും പ്രിയദർശൻ ചോദിക്കുന്നു.
Post Your Comments