Latest NewsKeralaNews

മരട് നൽകുന്ന പാഠം; അനധികൃത നിർമാണ പ്രവർത്തനങ്ങൾക്കെതിരെ നടപടി സ്വീകരിക്കാൻ നീക്കവുമായി നഗരസഭ

കൊച്ചി: കൊച്ചി നഗരസഭയിലെ അനധികൃത നിർമാണ പ്രവർത്തനങ്ങൾക്കെതിരെ നടപടി സ്വീകരിക്കാൻ നഗരസഭ കൗൺസിൽ നിർദേശം നൽകി. മരടിലെ ഫ്ലാറ്റ് പൊളിക്കലിന്റെ പശ്ചാത്തലത്തിലാണിത്. അനുമതി വാങ്ങി നിർമാണ പ്രവർത്തനം നടത്തിയ ശേഷം പാർക്കിങ് ഏരിയ അടച്ചു കെട്ടി ഉപയോഗിക്കുന്നതുപോലുള്ള ചട്ട വിരുദ്ധമായ നിർമാണ പ്രവർത്തനങ്ങളുടെയെല്ലാം പട്ടിക തയാറാക്കി നടപടി സ്വീകരിക്കാൻ മേയർ സൗമിനി ജെയിൻ എൻജിനീയറിങ് വിഭാഗത്തിനോടു നിർദേശിച്ചു.

ALSO READ: മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചു മാറ്റിയിട്ടും പ്രദേശത്തെ പ്രശ്‌നം അവസാനിയ്ക്കുന്നില്ല : മരട് നിവാസികളെ അലട്ടുന്ന പ്രധാനപ്രശ്‌നം ഇത്

പട്ടിക കൗൺസിൽ യോഗത്തിൽ വയ്ക്കുകയും വേണം. അനധികൃതമായ നിർമാണങ്ങൾക്ക് അനുമതി നൽകാതിരിക്കാൻ എൻജിനീയറിങ് വിഭാഗം ജാഗ്രത പുലർത്തണമെന്നും നിർദേശിച്ചു. പാവപ്പെട്ടവരുടെ ഭവന പദ്ധതികളുടെ കാര്യത്തിലല്ല, വൻകിട നിർമാണ പ്രവർത്തനങ്ങളുടെ കാര്യത്തിലാവണം ഈ ജാഗ്രതയെന്നും ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button