
മൈസൂരു: മൈസൂരുവിലെ ബിലിക്കെരെയില്‍ കാര്‍നിയന്ത്രണം വിട്ട് മറ്റൊരു കാറുമായി കൂട്ടിയിടിച്ച് മലയാളി ദമ്പതികള്‍ക്ക് ദാരുണാന്ത്യം.കണ്ണൂര്‍ ചെമ്പന്തൊട്ടി സ്വദേശി മാത്യു, ഭാര്യ ലില്ലിക്കുട്ടി എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇവരുടെ മകന് ജില്‍സണെ മൈസൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബെംഗളൂരുവില്‍ നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന ഇവരുടെ കാര്‍ നിയന്ത്രണം വിട്ട് മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
Post Your Comments