ആംബുലന്‍സുകള്‍ക്ക് വഴിയൊരുക്കേണ്ടുന്നതിനെ കുറിച്ച് കേരള പൊലീസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. നിരത്തുകളില്‍ മറ്റു വാഹനമോടിക്കുന്ന പലരും ആംബുലന്‍സിന് വഴി നല്‍കാന്‍ വിമുഖത കാണിക്കാറുണ്ട്. ഇതേ തുടര്‍ന്നാണ് പൊലീസിന്റെ പോസ്റ്റ്. ഓര്‍ക്കുക! ഇതുപോലൊരു ആംബുലന്‍സില്‍ ജീവനുവേണ്ടി പിടയുന്നത് ചിലപ്പോള്‍ നിങ്ങളുടെ പ്രിയപ്പെട്ടവരുമാകാമെന്ന് പോസ്റ്റില്‍ പറയുന്നു.
പോസ്റ്റിന്റെ പൂര്‍ണ രൂപം
ജീവിതത്തിനും മരണത്തിനും ഇടയിലെ നിമിഷങ്ങളാണ് പലപ്പോഴും ആംബുലന്‍സ് യാത്രകള്‍… സ്വന്തം ജീവന്‍ പണയപ്പെടുത്തിയാണ് മറ്റൊരു ജീവന്‍ രക്ഷിക്കാനായി ആംബുലന്‍സ് ഡ്രൈവര്‍മാര്‍ വാഹനമോടിക്കുന്നതും… നിരത്തുകളില്‍ മറ്റു വാഹനമോടിക്കുന്ന പലരും ആംബുലന്‍സിന് വഴി നല്‍കാന്‍ വിമുഖത കാണിക്കാറുണ്ട്.
ഓര്‍ക്കുക! ഇതുപോലൊരു ആംബുലന്‍സില്‍ ജീവനുവേണ്ടി പിടയുന്നത് ചിലപ്പോള്‍ നിങ്ങളുടെ പ്രിയപ്പെട്ടവരുമാകാം.
മോട്ടോര്‍ വാഹന നിയമ ഭേദഗതി പ്രകാരം ആംബുലന്‍സിന് വഴി മുടക്കുന്നതിനുള്ള പിഴ 5000 രൂപയാണ്.
https://www.facebook.com/keralapolice/posts/2601654066596733
Post Your Comments