കൊച്ചി: മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും ക്ഷേമവും സംരക്ഷണവും നിയമം 2007 പ്രകാരം വയോജനങ്ങളുടെ പരാതികള്‍ കൈകാര്യം ചെയ്തുവരുന്ന മെയിന്റനന്‍സ് ട്രൈബ്യൂണല്‍, ഫോര്‍ട്ട്‌കൊച്ചി റവന്യൂ ഡിവിഷനു കീഴില്‍ പ്രവര്‍ത്തിച്ചു വരുന്നതാണ്. ട്രൈബ്യൂണല്‍ മുമ്പാകെ വരുന്ന പരാതികള്‍ ചര്‍ച്ചകളിലൂടെ രമ്യമായി പരിഹരിക്കുന്നതിന് ട്രൈബ്യൂണലില്‍ കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന അനുരഞ്ജന ഉദ്യോഗസ്ഥരുടെ പാനലില്‍ പ്രവര്‍ത്തിക്കുന്നതിന് സന്നദ്ധതയുളളവര്‍ ഫോര്‍ട്ട്‌കൊച്ചി സബ് കളക്ടര്‍ മുമ്പാകെ ജനുവരി 21-ന് ഉച്ച കഴിഞ്ഞ് രണ്ടിന് അഭിമുഖത്തിന് ഹാജരാകണം.
യോഗ്യത നല്ല നിയമ പരിജ്ഞാനം ഉണ്ടായിരിക്കണം. മുതിര്‍ന്ന പൗരന്മാരുടെയോ ദുര്‍ബല വിഭാഗങ്ങളുടെയോ ക്ഷേമം/വിദ്യാഭ്യാസം/ ആരോഗ്യം/ദാരിദ്ര്യ നിര്‍മാര്‍ജനം എന്നിങ്ങനെയുളള മേഖലകളിലോ അതിനോടനുബന്ധപ്പെട്ട മേഖലകളിലോ പ്രവര്‍ത്തിക്കുന്ന സംഘടനയിലെ അംഗങ്ങള്‍, എം.എസ്.ഡബ്ലിയു/സൈക്കോളജി യോഗ്യതയുളളവര്‍, കൗണ്‍സലിംഗില്‍ മുന്‍പരിചയം ഉളളവര്‍ എന്നിവര്‍ക്ക് മുന്‍ഗണന. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍- 9387840783.
Post Your Comments