‘ഈ പന്ത് കണ്ടോ നിങ്ങള്‍.. കുത്തിപ്പൊട്ടിച്ചു കളഞ്ഞു, പയ്യന്റെ രോഷം നിറഞ്ഞ വാക്കുകളാണിത്. മൈതാനത്ത് കളിക്കുമ്പോള്‍ അയല്‍വക്കത്തെ വീട്ടിലേക്ക് പന്തുപോയതാണ് സംഭവം. പയ്യന്റെ രോഷം സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്. കളിക്കുന്നതിനിടെ പന്ത് അപ്പുറത്തെ വീട്ടിലേക്ക് വീണ കുറ്റത്തിന് ആ ചേച്ചി കാണിച്ചത് ഒട്ടും ശരിയായില്ലെന്നാണ് വിഡിയോയ്ക്ക് താഴെ വരുന്ന കമന്റുകള്‍.
‘ദേ 1750 രൂപയാ ഈ പന്തിന്. എന്തിനാ ആ ചേച്ചി കുത്തിപ്പൊട്ടിച്ച് കളഞ്ഞേ.. അതും മീന്‍ വെട്ടുന്ന പിച്ചാത്തി കൊണ്ട്. മാന്യമായിട്ട് പറഞ്ഞാല്‍ പോരെ ഇനി ഇങ്ങോട്ട് പന്ത് അടിക്കരുതെന്ന്. നിങ്ങള്‍ ഇതു കണ്ടോ.. ഈ പന്ത് കണ്ടോ നിങ്ങള്‍.. എന്തൊരു സ്വഭാവമാണ് ചേച്ചി..’ വിഡിയോയില്‍ രോഷത്തോടെ ഈ പയ്യന്‍ ചോദിക്കുന്നു. കളിക്കുന്നതിനിടെ അയല്‍വക്കത്തെ വീട്ടിലേക്ക് പന്തു വീണതിനാണ് ചേച്ചി പന്ത് കത്തി കൊണ്ട് കുത്തിപ്പൊട്ടിച്ച് തിരിച്ചുകൊടുത്തത്. നിരാശരായ കുട്ടികള്‍ രോഷം ഫെയ്‌സ്ബുക്ക് ലൈവിലൂടെ പങ്കുവച്ചു. ഇതോടെ സംഭവം വൈറലായി. ഒട്ടേറെ പേരാണ് ഫോണ്‍ നമ്പര്‍ കൊടുത്ത ശേഷം, വിളിക്കെടാ മക്കളെ.. പന്തു ഞാന്‍ വാങ്ങിത്തരാം.. എന്ന് കമന്റിട്ടത്.
https://www.facebook.com/abdulnasar.in/videos/2839948559359561/
Post Your Comments