കോട്ടയം: ജോസ് കെ.മാണി പറഞ്ഞതാണ് കുട്ടനാട് ഉപതെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് സ്ഥാനാർഥിയുടെ കാര്യത്തിൽ അന്തിമ തീരുമാനമെന്ന് റോഷി അഗസ്റ്റിൻ എം.എൽ.എ. കുട്ടനാട് സീറ്റിെൻറ കാര്യത്തിൽ യു.ഡി.എഫിനെ സമ്മർദ്ദത്തിലാക്കിെല്ലന്നും റോഷി അഗസ്റ്റിൽ പറഞ്ഞു.
ചരൽകുന്നിൽ കേരള കോൺഗ്രസ് േജാസ് വിഭാഗം ക്യാമ്പിൽ പങ്കെടുക്കാനെത്തിയ എം.എൽ.എ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. പാലായിൽ സംഭവിച്ചത് എന്താണെന്ന് എല്ലാവർക്കും അറിയാം. അത് ആവർത്തിക്കാതിരിക്കാൻ ശ്രമിക്കണം.
കേരള കോൺഗ്രസ് വൈകാരികമായ നിലപാടുകൾ കൊണ്ട് മുന്നണിയെ ദുർബലപ്പെടുത്തില്ല. യു.ഡി.എഫിനെ ദുർബലപ്പെടുത്താൻ ഒരിക്കലും കഴിയില്ല. മുന്നണിയുടെ താൽപര്യത്തെ മുൻനിർത്തി പ്രവർത്തിക്കേണ്ടത് പ്രവർത്തകരുടെ ഉത്തരവാദിത്വമാണെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു.
Post Your Comments