CricketLatest NewsNewsSports

ഓസ്ട്രേലിയക്ക് വമ്പൻ ജയം, പത്ത് വിക്കറ്റിന് ഇന്ത്യയെ തകർത്തു

മുംബൈ: ഓസ്ട്രേലിയക്ക് വമ്പൻ ജയം, ഇന്ത്യയെ തകർത്തു. ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ഏകദിനത്തിൽ 10 വിക്കറ്റിനാണ് ഇന്ത്യയുടെ തോൽവി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 49.1 ഓവറിൽ ഉയർത്തിയ 256 റൺസ് വിജയലക്ഷ്യം, 74 പന്തും 10 വിക്കറ്റും ബാക്കിനിൽക്കെ ഓസീസ് മറികടന്നു. സെഞ്ചുറി നേടിയ ഓപ്പണർമാരായ ഡേവിഡ് വാർണർ, ആരോൺ ഫിഞ്ച് എന്നിവരാണ് ഓസീസിന് അവിസ്മരണീയമായ വിജയം സമ്മാനിച്ചത്. വാർണർ 112 പന്തിൽ 17 ഫോറും മൂന്നു സിക്സും സഹിതം 128 റൺസോടെയും ഫിഞ്ച് 114 പന്തിൽ 13 ഫോറും രണ്ടു സിക്സും സഹിതം 110 റൺസോടെയും പുറത്താകാതെ നിന്നു. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഓസീസ് 1–0ന് മുന്നിലെത്തി. രണ്ടാം മത്സരം വെള്ളിയാഴ്ച രാജ്കോട്ടിൽ നടക്കും.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 49.1 ഓവറിൽ 255 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. ഓപ്പണർ ശിഖർ ധവാനാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ധവാൻ 91 പന്തിൽ ഒൻപതു ഫോറും ഒരു സിക്സും സഹിതം 74 റൺസെടുത്തു. രണ്ടാം വിക്കറ്റിൽ ധവാനും രാഹുലും പടുത്തുയർത്തിയ സെഞ്ചുറി കൂട്ടുകെട്ടാണ് (135 പന്തിൽ 121 റൺസ്) ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. രാഹുൽ 61 പന്തിൽ നാലു ഫോറുകൾ സഹിതം 47 റൺസെടുത്തു.

വിരാട് കോലി (14 പന്തിൽ 16), ശ്രേയസ് അയ്യർ (ഒൻപതു പന്തിൽ നാല്) എന്നിവർ നിരാശപ്പെടുത്തിയതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. ആറാം വിക്കറ്റിൽ 49 റൺസ് കൂട്ടുകെട്ടു തീർത്ത ഋഷഭ് പന്ത് – രവീന്ദ്ര ജഡേജ സഖ്യമാണ് ഇന്ത്യയെ 250 കടത്തിയത്. ഇരുവരും നാലു റൺസിന്റെ ഇടവേളയിൽ പുറത്തായെങ്കിലും ഒൻപതാം വിക്കറ്റിൽ 26 റൺസ് കൂട്ടിച്ചേർത്ത മുഹമ്മദ് ഷമി – കുൽദീപ് യാദവ് സഖ്യം ഇന്ത്യയെ 250ഉം കടത്തി.

രോഹിത് ശർമ (15 പന്തിൽ 10), രവീന്ദ്ര ജഡേജ (32 പന്തിൽ 25), ഋഷഭ് പന്ത് (33 പന്തിൽ 28), ഷാർദുൽ താക്കൂർ (10 പന്തിൽ 13), കുൽദീപ് യാദവ് (15 പന്തിൽ 17), മുഹമ്മദ് ഷമി (15 പന്തിൽ 10) എന്നിങ്ങനെയാണ് മറ്റ് ഇന്ത്യൻ താരങ്ങളുടെ പ്രകടനം.

മറുപടി ബാറ്റിംഗിനിറങ്ങിയ ഓസീസ് ഇന്ത്യൻ ബൗളർമാരെ നിഷ്കരുണം തല്ലി ചതിച്ചു. 50 ഓവർ എറിഞ്ഞിട്ടും ഓസ്ട്രേലിയയുടെ ഒരു വിക്കറ്റ് പോലും വീഴാത്താൻ ഇന്ത്യൻ ബൗളർമാർക്കായില്ല. ഓപ്പണർമാരായി ഇറങ്ങിയ ആരോൺ ഫിഞ്ചും, ഡേവിഡ് വാർണറും ചേർന്ന് പന്തുകൾ പറത്തി. ഓസ്ട്രേലിയൻ സ്കോർബോ‍ർഡും പറന്നു. 74 പന്ത് ശേഷിക്കെയാണ് വിക്കറ്റുകൾ ഒന്നും നഷ്ടപ്പെടാതെ ഇന്ത്യ ഉയർത്തിയ 256 എന്ന വിജയലക്ഷ്യം അനായാസം ഓസീസ് മറികടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button