ബംഗളൂരു: ബംഗളൂരുവിൽ ഇനി നിരത്തുകള്‍ക്കരികിലും ചുവരുകളോട് ചേര്‍ന്നും മൂത്രമൊഴിച്ചാല്‍ ഇനി പിടിവീഴും. ബംഗളുരുവിനെ ശുചിത്വ നഗരമാക്കുന്ന നഗരസഭയുടെ പുതിയ പദ്ധതി പ്രകാരമാണ് ഇതിനുള്ള സംവിധാനം ഒരുക്കിയിരിക്കുന്നത്. നഗരത്തിന്റെ വിവിധയിടങ്ങളില്‍ ജനങ്ങള്‍ സ്ഥിരമായി മൂത്രമൊഴിക്കുന്ന സ്ഥലങ്ങളില്‍ അഞ്ച് വലിയ കണ്ണാടികളാണ് സ്ഥാപിച്ചിരിക്കുന്നത്. വഴിയരികില്‍ മൂത്രമൊഴിച്ചാല്‍ കണ്ണാടി വഴി നാട്ടുകാര്‍ കാണും.
കെ.ആര്‍ മാര്‍ക്കറ്റ്, ഇന്ദിരാനഗര്‍, ചര്‍ച്ച് സ്ട്രീറ്റ്, കോറമംഗള തുടങ്ങി ജനത്തിരക്കേറിയ ഇടങ്ങളിലാണ് കണ്ണാടികള്‍ സ്ഥാപിച്ചിരിക്കുന്നത്. മൂത്രമൊഴിക്കുന്നവരെ കണ്ടുപിടിക്കാന്‍ സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ കണ്ണാടിയില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ നഗരത്തില്‍ എവിടെയെല്ലാമാണ് ശൗചാലയങ്ങളുള്ളതെന്നും കണ്ടുപിടിക്കാൻ ഉള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
Post Your Comments