ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിന പരമ്പരയില്‍ ഇന്ത്യയ്ക്ക അഞ്ചാം വിക്കറ്റും നഷ്ടമായി 14 റണ്‍സെടുത്ത ശ്രേയസ് അയ്യരുടെവിക്കറ്റാണ് ഒടുവില്‍ ഇന്ത്യക്ക് നഷ്ടമായത്. നേരത്തെ 16 റണ്‍സെടുത്ത കൊഹ്ലിയുടേയും 74 റണ്‍സെടുത്ത ധവാന്റെയും 47 റണ്‍സെടുത്ത കെഎല്‍ രാഹുലിന്റെയും 10 റണ്‍സെടുത്ത ഓപ്പണര്‍ രോഹിത് ശര്‍മ്മയുടേയും വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു. 5 വിക്കറ്റ് നഷ്ടമയെങ്കിലും ഇന്ത്യ ഭേദപ്പെട്ട നിലയിലാണ്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ 35 ഓവര്‍ പിന്നിടുമ്പോള്‍ 5 വിക്കറ്റിന് 169 റണ്‍സെന്ന നിലയിലാണ്.9 റണ്‍സുമായി പന്തും 2 റണ്‍സുമായി രവീന്ദ്ര ജഡേജയുമാണ് ക്രീസില്‍.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കം തന്നെ പിഴച്ചിരുന്നു. മിച്ചല്‍ സ്റ്റാര്‍ക്ക് എറിഞ്ഞ അഞ്ചാം ഓവറിലെ മൂന്നാം പന്തില്‍ ഹിറ്റ്മാന്‍ രോഹിത് ശര്‍മ്മ ഡേവിഡ് വാര്‍ണറുടെ കൈയിലേക്ക് അടിച്ചു കൊടുത്ത് മടങ്ങി. വണ്‍ ഡൗണ്‍ ആയി ഇറങ്ങിയ രാഹുല്‍ നിലയുറപ്പിച്ച് കളിക്കാനാണ് ശ്രമിച്ചത്.127 റണ്‍സിന്റെ കൂട്ട് കെട്ട് പടുത്തുയര്‍ത്തിയാണ് രാഹുല്‍ മടങ്ങിയത്. 61 പന്തില്‍ 47 റണ്‍സായിരുന്നു രാഹുലിന്റ സംഭാവന. സ്‌കോര്‍ 140 ല്‍ നില്‍ക്കേ ധവാനും മടങ്ങുകയായിരുന്നു 91 പന്തില്‍ 74 റണ്‍സായിരുന്നു ധവാന്‍ അടിച്ചെടുത്തത്. 32 ാം ഓവറില്‍ സാംപ എറിഞ്ഞ രണ്ടാം പന്തില്‍ സാംപയ്ക്ക് തന്നെ ക്യാച്ച് നല്‍കിയാണ് കൊഹ്ലി പുറത്തായത്
ഓസീസ് നിരയില്‍ മാര്‍നസ് ലബുഷെയ്ന്‍ ഏകദിന അരങ്ങേറ്റം കളിക്കുകയാണ്. ലബുഷെയ്ന്‍ വന്നതോടെ സ്റ്റീവ് സ്മിത്ത് നാലാം നമ്പറിലാകും ബാറ്റ് ചെയ്യുക. ഇന്ത്യന്‍ നിരയില്‍ രോഹിത്തിനും ധവാനും പുറമേ രാഹുലും വന്നതോടെ കൊഹ്ലി നാലാം സ്ഥാനത്തേക്കിറങ്ങുകയും ചെയ്തു
Post Your Comments