
ലൈഫ് മിഷനിൽ വിവിധ തസ്തികകളിലേക്ക് കരാടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. എഞ്ചിനിയർ (സിവിൽ) തസ്തികയിൽ ജില്ലയിൽ ഓരോന്നുവീതം 14 ഒഴിവുകളും എഞ്ചിനിയർ(ഇലക്ട്രിക്കൽ), ആർക്കിടെക്ട് വിഭാഗങ്ങളിൽ ഓരോ ഒഴിവുകൾ വീതവുമാണ് ഉള്ളത്. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദവും മൂന്ന് വർഷം പ്രവൃത്തിപരിചയവുമാണ് യോഗ്യത. ഒരു വർഷത്തേക്കാണ് നിയമനം. പ്രതിമാസം 40,000 രൂപ വീതം വേതനം ലഭിക്കും. അപേക്ഷയും ബയോഡേറ്റയും 20ന് മൂന്ന്് മണിക്ക് മുൻപ് തിരുവനന്തപുരം എസ്.എസ്.കോവിൽ റോഡിലെ ലൈഫ് മിഷൻ സംസ്ഥാന ഓഫീസിൽ എത്തിക്കണം.
Post Your Comments