Latest NewsJobs & VacanciesNews

കേരള ക്ലെയ്‌സ് ആന്റ് സിറാമിക് പ്രോഡക്ട്‌സ് ലിമിറ്റഡിൽ വിവിധ തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന വ്യവസായ വകുപ്പിന്റെ നിയന്ത്രണത്തിൽ പാപ്പിനിശ്ശേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ കേരള ക്ലെയ്‌സ് ആന്റ് സിറാമിക് പ്രോഡക്ട്‌സ് ലിമിറ്റഡിൽ വിവിധ തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മെക്കാനിക്കൽ എൻജിനീയർ, പേഴ്‌സണൽ മാനേജർ, ഫിനാൻസ് മാനേജർ എന്നീ തസ്തികകളിൽ ഓരോ ഒഴിവുകളാണുളളത്.

Also read : ഫോട്ടോഗ്രാഫർ താത്കാലിക നിയമനം

മെക്കാനിക്കൽ എൻജിനീയർക്ക് മെക്കാനിക്കൽ എൻജിനീയറിംഗിൽ ഡിഗ്രിയും ഏതെങ്കിലും പ്രമുഖ സ്ഥാപനത്തിൽ എർത്ത് മൂവിംഗ്/കയർ ഡിഫൈബറിംഗ്/കോക്കനട്ട് പ്രോസസിംഗ് ഉപകരണങ്ങൾ പരിപാലനം ചെയ്തതിലുളള അഞ്ച് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം വേണം.

പേഴ്‌സണൽ മാനേജർക്ക് എൽ.എൽ.ബി വിത്ത് ലേബർ ലോ/എം.എസ്.ഡബ്‌ളു/എം.ബി.എ(എച്ച്.ആർ) യോഗ്യതയും ഏതെങ്കിലും പ്രമുഖ സ്ഥാപനത്തിൽ പേഴ്‌സണൽ/അഡ്മിനിസ്‌ട്രേഷൻ ഡിപ്പാർട്ട്‌മെന്റിൽ അഞ്ച് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും വേണം. ശമ്പള സ്‌കെയിൽ 14620-25280 (ശമ്പള പരിഷ്‌കരണത്തിന് മുമ്പ്).

Also read : യു.എ.ഇയിൽ നഴ്‌സ് നിയമനം

ഫിനാൻസ് മാനേജർക്ക് (കരാർ നിയമനം) അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദവും സംസ്ഥാന/കേന്ദ്ര പൊതുമേഖലാ സ്ഥാനത്തിൽ അക്കൗണ്ടുകളും ഓഡിറ്റും കൈകാര്യം ചെയ്യുന്നതിലുളള 15 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. ജി.എസ്.ടി, ആദായ നികുതി കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിലുളള പ്രാവീണ്യം. കമ്പനി ആക്ട്, അക്കൗണ്ടിംഗ് മാനദണ്ഡങ്ങൾ ഉൾപ്പെടെയുളള കേന്ദ്ര/സംസ്ഥാന സർക്കാർ നിയമങ്ങൾ, ചട്ടങ്ങൾ എന്നിവയെക്കുറിച്ചുളള സമഗ്രമായ അറിവ്, കമ്പ്യൂട്ടറിലുളള പ്രവൃത്തി പരിജ്ഞാനം എന്നിവ വേണം.

പ്രായം 56നും 65നും ഇടയിൽ. ഏകീകൃത ശമ്പളം 35,000 രൂപ. അപേക്ഷകർ 2019 ഡിസംബർ ഒന്നിന് 40 വയസ്സ് അധികരിക്കരുത്. എസ്.സി/എസ്.ടി/ഒ.ബി.സി വിഭാഗത്തിലുളളവർക്ക് വയസ്സിളവ് ലഭിക്കും. നിരസിക്കുവാനുളള അധികാരം മാനേജ്‌മെന്റിൽ നിക്ഷിപ്തമായിരിക്കും.

അപേക്ഷകർ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം ജനുവരി 20നകം ലഭ്യമാക്കണം. മാനേജിങ് ഡയറക്ടർ, കേരള ക്ലെയ്‌സ് ആന്റ് സിറാമിക് പ്രോഡക്ട്‌സ് ലിമിറ്റഡ്, ക്ലെ ഹൗസ്, പാപ്പിനിശ്ശേരി, പി.ഒ, 670561, കണ്ണൂർ

shortlink

Related Articles

Post Your Comments

Related Articles


Back to top button