Latest NewsIndiaNews

ബസ് കുഴിയിലേക്ക് വീണ് രണ്ട് പേർക്ക് ദാരുണമരണം : നിരവധിപേർക്ക് പരിക്കേറ്റു

ആഗ്ര : ഉത്തർപ്രദേശിലെ ആ​ഗ്രയിൽ ബസ് 20 അടി ആഴത്തിലുള്ള കുഴിയിലേക്ക് വീണ് രണ്ടുപേർക്ക് ദാരുണാന്ത്യം.  ഉത്തർപ്രദേശിലെ ആ​ഗ്രയിലാണ് അപകടമുണ്ടായത്. 12ലധികം പേർക്ക് പരിക്കേറ്റു. ആഗ്ര-ലഖ്‌നൗ എക്സ്പ്രസ് ഹൈവേയിൽ ഉത്തർപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ വോൾവോ ബസ് ആണ് അപകടത്തിൽ പെട്ടത്. ബസ് ഡിവൈഡറുമായി കൂട്ടിയിടിക്കുകയും, നിയന്ത്രണംവിട്ട് കുഴിയിൽ വീഴുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറഞ്ഞത്.

Also read : എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു

രണ്ട് മരണങ്ങൾ സ്ഥിരീകരിച്ചു. പരിക്കറ്റവരിൽ‌ രണ്ട് പേരുടെ സ്ഥിതി ​ഗുരുതരമാണ്. ഇവരിൽ 10 പേരെ പ്രഥമശുശ്രൂഷയ്ക്ക് ശേഷം ഡിസ്ചാർജ് ചെയ്തതായി അധികൃതർ അറിയിച്ചു.വെള്ളിയാഴ്ച രാത്രി സംസ്ഥാനത്തെ കണ്ണുവാജ് ജില്ലയിൽ ഒരു സ്വകാര്യ ഡബിൾ ഡെക്കർ ബസിന് ട്രക്കുമായി കൂട്ടിയിടിച്ച് 11പേരാണ് മരിച്ചത്. ആഗ്ര-ലഖ്‌നൗ എക്സ്പ്രസ് വേയിൽ മൂടൽ മഞ്ഞ് നിറഞ്ഞ കാലാവസ്ഥയാണ് അപകടങ്ങൾക്ക് കാരണമെന്നാണ് റിപ്പോർട്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button