വാഷിങ്ടണ്‍: ഇറാനിലെ പ്രതിഷേധങ്ങള്‍ യുഎസ് നിരീക്ഷിക്കുകയാണെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തന്റെ ഭരണത്തിന്‍റെ തുടക്കം മുതല്‍ തന്നെ ഇറാനിലെ ധൈര്യശാലികളായ പീഡനമനുഭവിക്കുന്ന ജനതയ്ക്കൊപ്പമായിരുന്നു താനെന്നും, ഇനിയും താൻ അവര്‍ക്കൊപ്പം നില്‍ക്കുമെന്നും അദ്ദേഹം ട്വിറ്റ് ചെയ്തു.
‘ഇറാന്‍ ജനതയുടെ പ്രതിഷേധം യുഎസ് നിരീക്ഷിക്കുകയാണ്. നിലവിലെ സാഹചര്യത്തില്‍ അവിടെനിന്ന് വിവരങ്ങൾ ശേഖരിക്കാനും നിരീക്ഷണം നടത്താനും സര്‍ക്കാര്‍ മനുഷ്യാവകാശ ഗ്രൂപ്പുകളെ അനുവദിക്കണമെന്ന് ട്രംപ് ഇറാന്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. സമാധാനപരമായ പ്രതിഷേധക്കാരെ കൂട്ടക്കൊല ചെയ്യാനോ ഇന്റര്‍നെറ്റ് റദ്ദാക്കാനോ കഴിയില്ലെന്ന് പറഞ്ഞ ട്രംപ് എല്ലാം ലോകം കാണുന്നുണ്ടെന്ന മുന്നറിയിപ്പും നല്‍കി.
അതേസമയം, ഇറാനിലെ ബ്രിട്ടീഷ് അംബാസഡറെ ടെഹ്റാനില്‍ പോലീസ് അറസ്റ്റ് ചെയ്തതായി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. ബ്രിട്ടീഷ് അംബാസഡറായ റോബര്‍ട്ട് മക്കെയ്റിനെ അറസ്റ്റ് ചെയ്തത്. അമീര്‍ അക്ബര്‍ സര്‍വകലാശാലയിലെ പ്രതിഷേധത്തില്‍ പങ്കാളിയായെന്നും പ്രതിഷേധത്തിന് പിന്തുണ നല്‍കിയെന്നും ആരോപിച്ചായിരുന്നു അറസ്റ്റ്. വിദ്യാര്‍ഥികളടക്കം നിരവധിപേരാണ് സംഭവത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് തെരുവിലിറങ്ങിയത്.
Post Your Comments