Latest NewsKeralaNews

പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായി : മാനക്കേട് ഭയന്ന് പെണ്‍കുട്ടി ഉള്‍പ്പെടെ മൂന്നംഗകുടുംബം ജീവനൊടുക്കി

കോട്ടയം; പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായി, മാനക്കേട് ഭയന്ന് പെണ്‍കുട്ടി ഉള്‍പ്പെടെ മൂന്നംഗകുടുംബം ജീവനൊടുക്കി. വൈക്കത്താണ് സംഭവം. പെണ്‍കുട്ടിയെ അയല്‍വാസി പീഡിപ്പിച്ചതില്‍ മനംനൊന്താണ് വൈക്കത്ത് മൂന്നംഗ കുടുംബം ആത്മഹത്യ ചെയ്തത്. പെണ്‍കുട്ടിയും മാതാപിതാക്കളുമാണ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിച്ച വൈക്കം സ്വദേശി ജിഷ്ണുദാസിനെ പൊലീസ് അറസ്റ്റ് ചെയ്തു.

Read Also : മകളുടെ വിവാഹം മുടങ്ങി: മൂന്നംഗ കുടുംബം ആത്മഹത്യ ചെയ്തു

പെണ്‍കുട്ടി ഒന്നര മാസം ഗര്‍ഭിണിയായിരുന്നു. ജിഷ്ണുദാസ് നാലുമാസമായി പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഇന്നലെ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഡോക്ടറെ കാണിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന വിവരം പുറത്തറിഞ്ഞത്. പെണ്‍കുട്ടി കൈയിലെ ഞരമ്പ് മുറിച്ചനിലയിലും മാതാപിതാക്കള്‍ തുങ്ങിമരിച്ചനിലയിലുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button