Kerala

മകളുടെ വിവാഹം മുടങ്ങി: മൂന്നംഗ കുടുംബം ആത്മഹത്യ ചെയ്തു

മകളുടെ വിവാഹം മുടങ്ങിയതിനെത്തുടര്‍ന്ന്  മൂന്നംഗ കുടുംബം ആത്മഹത്യ ചെയ്തു. തൃശൂര്‍ വരാക്കര ചുക്കിരിക്കുന്ന് തുപ്രത്ത് ബാബു (54), ഭാര്യ സവിത (42), മകള്‍ ശില്‍പ (22) എന്നിവരാണു മരിച്ചത്. ഇന്നലെ  ഇവര്‍ താമസിക്കുന്ന വീടിനു സമീപത്തെ പഴയ വീട്ടില്‍ അബോധാവസ്ഥയില്‍ മൂവരെയും കണ്ടെത്തുകയായിരുന്നു. സയനൈഡ്, ശീതളപാനീയ കുപ്പി, മൊബൈല്‍ ഫോണുകള്‍ തുടങ്ങിയവ സമീപത്തു നിന്നു കണ്ടെടുത്തിട്ടുണ്ട്. ശില്‍പയുടെ വിവാഹം സുഹൃത്തായിരുന്ന വടക്കാഞ്ചേരി സ്വദേശിയായ യുവാവ് മുടക്കിയതിലുള്ള ദുഃഖമാണ് കുടുംബത്തെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സമീപത്തു നിന്നും ലഭിച്ച ആത്മഹത്യാ സന്ദേശത്തില്‍ പറയുന്നു.

ഇരിങ്ങാലക്കുട സ്വദേശിയായ യുവാവുമായുള്ള ശില്‍പയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. ശില്‍പയുടെ ചിത്രം സഹിതം വടക്കാഞ്ചേരി സ്വദേശിയായ യുവാവ് മൊബൈലില്‍ സന്ദേശം അയച്ചതോടെ വിവാഹം മുടങ്ങുകയായിരുന്നു. പരാതിയില്‍ സത്യമുണ്ടെങ്കില്‍ ശില്‍പയുടെ സുഹൃത്തായ യുവാവിനെ അറസ്റ്റു ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി. ശില്‍പയുടെ സഹോദരന്‍ വിപിന്‍ ക്വാറിയില്‍ മുങ്ങിമരിച്ചതിന്റെ 13ാം വാര്‍ഷികദിനത്തിലാണ് മൂവരും ആത്മഹത്യ ചെയ്തത്.  സ്വര്‍ണപ്പണിക്കാരനായിരുന്ന ബാബു ജോലി നഷ്ടപ്പെട്ടതേത്തുടര്‍ന്നു കോഴിക്കച്ചവടം നടത്തി കുടുംബം പുലര്‍ത്തുകയായിരുന്നു. ബാബുവിന്റെ സഹോദരന്റെ മകനാണ് അബോധാവസ്ഥയില്‍ ഇവരെ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും മൂവരുടെയും ജീവന്‍ രക്ഷിക്കാനായില്ല.

shortlink

Post Your Comments


Back to top button