Latest NewsNewsIndia

പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ അന്ത്യകർമം നടത്താൻ ആളില്ല, മൃതദേഹം സംസ്കരിച്ചത് പൊലീസുകാർ ചേ‍ർന്ന്

ആഗ്ര : പീഡനത്തിനിരയായി ആശുപത്രിയിൽ മരിച്ച പെൺകുട്ടിയുടെ മൃതദേഹം ഏറ്റെടുക്കാൻ ആരുമെത്തിയില്ല. ഒടുവിൽ പൊലീസുകാർ ചേര്‍ന്ന്അന്ത്യകർമങ്ങൾ നടത്തി പെൺകുട്ടിയുടെ മൃതദേഹം സംസ്കരിച്ചു. ഉത്തർപ്രദേശിലെ ആഗ്രയിലാണു സംഭവം. പെൺകുട്ടിയെക്കുറിച്ചു കൂടുതൽ വിവരങ്ങളൊന്നും ലഭിക്കാതിരുന്നതോടെ സംസ്കാര ചടങ്ങുകൾ പൊലീസ് തന്നെ നടത്തുകയായിരുന്നു. ഹിന്ദു ആചാരപ്രകാരമാണു ചടങ്ങുകൾ നടന്നത്.

പൊലീസ് ഉദ്യോഗസ്ഥരുടെ ഈ പ്രവൃത്തിയെ അഭിനന്ദിച്ച്  പൊലീസ് സൂപ്രണ്ട് ബോട്രെ രോഹൻ പ്രമോദ് രംഗത്തെത്തി. ഇത് പ്രശംസനീയമാണ്. ഇത്തരം നടപടികൾ പൊലീസും പൊതുജനങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ മികച്ചതാക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button