കണ്ണൂര്‍: എട്ട് മാസം മുന്‍പ് വിവാഹിതരായ ദമ്പതികള്‍ മരിച്ചനിലയില്‍. കണ്ണൂര്‍ കുറ്റിക്കോലിലാണ് സംഭവം. കുറ്റിക്കോല്‍ സ്വദേശി സുധീഷ് (30) ഭാര്യ തമിഴ്‌നാട് സ്വദേശി രേഷ്മ (25) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവാഹത്തിന് ശേഷം കുറ്റിക്കോല്‍ വേട്ടക്കൊരു മകന്‍ ക്ഷേത്രത്തിന് സമീപത്തുള്ള വാടകവീട്ടില്‍ താമസിച്ചു വരികയായിരുന്നു സുധീഷും ഭാര്യയും. സുധീഷിന്റെ സുഹൃത്ത് രാവിലെ വീട്ടിലെത്തിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്. വീടിന്റെ കുളിമുറിയില്‍ മരിച്ചു കിടക്കുന്ന നിലയിലായിരുന്നു. പൊലീസ് കേസെടുത്തു.
Post Your Comments