KeralaLatest NewsIndia

ബി.ഡി.ജെ.എസ് ജനറല്‍ സെക്രട്ടറി സുഭാഷ് വാസു ശ്രീ നാരായണ ഗുരുവിന്‍റെ പഞ്ചലോഹ വിഗ്രഹം മോഷ്ടിച്ചതായി പോലീസിൽ പരാതി

അതേസമയം വെള്ളാപ്പള്ളി നടേശനുമായുള്ള അഭിപ്രായ ഭിന്നത രൂക്ഷമാകുന്നതിനിടെ സുഭാഷ് വാസു സ്പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചിരുന്നു.

ബി.ഡി.ജെ.എസ് ജനറല്‍ സെക്രട്ടറി സുഭാഷ് വാസുവിനെതിരെ പരാതിയുമായി എസ്.എന്‍.ഡി.പി. സുഭാഷ് വാസു എസ്.എന്‍.ഡി.പി യൂണിയന്‍ ഓഫീസില്‍ നിന്നും ശ്രീ നാരായണ ഗുരുവിന്‍റെ പഞ്ചലോഹ വിഗ്രഹവും രേഖകളും മോഷ്ടിച്ചെന്നാണ് പരാതി.യൂണിയന്‍ അഡ്മിനിസ്ട്രേറ്റര്‍ സിനില്‍ മുണ്ടപ്പള്ളി ഡിജിപിക്കാണ് പരാതി നല്‍കിയത്. എസ്.എന്‍.ഡി.പി മുന്‍ സെക്രട്ടറി സുരേഷ് ബാബു, ഓഫീസ് സ്റ്റാഫ് മധു എന്നിവര്‍ക്കെതിരെയും പരാതിയുണ്ട്. അതേസമയം വെള്ളാപ്പള്ളി നടേശനുമായുള്ള അഭിപ്രായ ഭിന്നത രൂക്ഷമാകുന്നതിനിടെ സുഭാഷ് വാസു സ്പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചിരുന്നു.

രാജിക്കത്ത് കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കൈമാറി.ബിഡിജെഎസ് ജനറല്‍ സെക്രട്ടറിയായ സുഭാഷ് വാസു 2018ലാണ് സ്പൈസസ് ബോര്‍ഡിന്റെ തലപ്പത്ത് വരുന്നത്. എസ്‌എന്‍ഡിപി യോഗത്തില്‍ സുഭാഷ് വാസുവും വെള്ളാപ്പള്ളി നടേശനും തമ്മിലുള്ള അഭിപ്രായഭിന്നത അടുത്തിടെ മറനീക്കി പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ സുഭാഷ് വാസു നേതൃത്വം നല്‍കുന്ന മാവേലിക്കര യൂണിയന്‍ വെള്ളാപ്പള്ളി നടേശന്‍ പിരിച്ചുവിട്ട് അഡ്‌മിനിസ്ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തി.

മൈക്രോ ഫിനാന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ട് സുഭാഷ് വാസുവിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നതോടെയാണ് യൂണിയന്‍ പിരിച്ചു വിട്ട് അഡ്‌മിനിസ്‌ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തിയത്. സുഭാഷ് വാസുവിനെതിരെ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. യൂണിയന്‍ ഓഫീസിലെ വരവ് ചെലവ് കണക്ക് ബുക്ക് അടക്കം രേഖകള്‍ സുഭാഷ് വാസുവും സെക്രട്ടറി സുരേഷ് ബാബു മോഷ്ടിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്.വെള്ളാപ്പള്ളി നടേശന്റെ വിശ്വസ്തരില്‍ പ്രധാനിയായിരുന്നു സുഭാഷ് വാസു.

എന്നാല്‍ മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നടേശനും സുഭാഷ് വാസുവും തമ്മില്‍ തര്‍ക്കം രൂക്ഷമായിരുന്നു. എന്നാല്‍ വെള്ളാപ്പള്ളിക്കെതിരെ പരസ്യ പ്രതികരണത്തിന് സുഭാഷ് വാസു തയ്യാറായിരുന്നില്ല. എങ്കിലും അനൗദ്യോഗികമായി വെള്ളാപ്പള്ളി നടേശനെതിരെ ഇദ്ദേഹം ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. മൈക്രോ ഫിനാന്‍സ് കേസില്‍ സുഭാഷ് വാസു ഒന്നാം പ്രതിയും യൂണിയന്‍ സെക്രട്ടറി സുരേഷ് ബാബു രണ്ടാം പ്രതിയുമാണ്.

മൈക്രോ ഫിനാന്‍സ് തട്ടിപ്പ്, നോട്ട് നിരോധന കാലത്ത് കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ കേസുകള്‍ സുഭാഷ് വാസുവിനെതിരെ ഉയര്‍ന്ന സാഹചര്യത്തിലാണ് യൂണിയന്‍ പിരിച്ചുവിടുന്നതെന്നാണ് എസ്‌എന്‍ഡിപി യോഗം അന്ന് വിശദീകരിച്ചത്. സുഭാഷ് വാസുവിന്റെ നേതൃത്വത്തില്‍ എസ്‌എന്‍ഡിപിയില്‍ വിമതനീക്കം സജീവമാകുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. സുഭാഷ് വാസുവിനെയും മുന്‍ ഡിജിപി ടിപി സെന്‍കുമാറിനെയും മുന്നില്‍ നിര്‍ത്തി എസ്‌എന്‍ഡിപി പിടിക്കാന്‍ ബിജെപി നീക്കം നടത്തുന്നതായും ആരോപണമുണ്ടായിരുന്നു.

ഇതിനിടെയാണ് ഇപ്പോഴത്തെ നടപടികള്‍. എസ്‌എന്‍ഡിപിയെ വെള്ളാപ്പള്ളി കുടുംബസ്വത്താക്കി മാറ്റിയെന്നായിരുന്നു സുഭാഷ് വാസുവിന്റെ ആരോപണം. സംഘടന പിളര്‍ത്താനുള്ള ശക്തി തനിക്കുണ്ടെന്നും സുഭാഷ് വാസു അവകാശപ്പെട്ടിരുന്നു. വെള്ളാപ്പള്ളിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന സുഭാഷ് വാസുവിന് സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം നല്‍കിയിരുന്നു. നേരത്തെ സുഭാഷ് വാസുവിനെതിരെ തുറന്നടിച്ചു വെള്ളാപ്പള്ളി രംഗത്തുവന്നിരുന്നു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡംഗം, സ്പൈസസ് ബോര്‍ഡ് ചെയര്‍മാന്‍, എസ്‌എന്‍ ട്രസ്റ്റ് എക്സിക്യുട്ടീവ് അംഗം, മാവേലിക്കര യൂണിയന്‍ തുടങ്ങിയ സ്ഥാനങ്ങള്‍ സുഭാഷ് വാസുവിന് നല്‍കി. അതുകൊണ്ട് അര്‍ഹതപ്പെട്ട സ്ഥാനങ്ങള്‍ കിട്ടുന്നില്ലെന്ന ആക്ഷേപത്തില്‍ കഴമ്പില്ല. വെള്ളാപ്പള്ളി നടേശന്‍ എന്‍ജീനിയറിങ് കോളജ് ഹൈജാക്ക് ചെയ്ത് കൈക്കലാക്കി. വാലല്ലത്തതെല്ലാം അളയിലാക്കി. ഇനിയെന്താ വേണ്ടത്. ഇനി ഒരു മന്ത്രിവേണം അല്ലേയെന്നും പരിഹസിച്ചായിരുന്നു വെള്ളാപ്പള്ളി രംഗത്തുവന്നത്.

കേരളത്തില്‍ എസ്‌എന്‍ഡിപിക്ക് 140 ഓളം യൂണിയനുകളുണ്ട്. അതില്‍ 14 യൂണിയന്‍ സെക്രട്ടറിമാരും പ്രസിഡന്റുമാരും ചേര്‍ന്ന് തീരുമാനിച്ചാല്‍ വെള്ളാപ്പള്ളി നടേശന്‍ വെള്ളത്തിലാകില്ലെന്നും അദ്ദേഹം തുറന്നടിക്കുകയുണ്ടായി. അടുത്ത കാലം വരെ എസ്‌എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിശ്വസ്തനായിരുന്ന സുഭാഷ് വാസു. എസ്‌എന്‍ഡിപി താലൂക്ക് യൂണിയന്‍ പ്രസിഡന്റിന് പുറമെ ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയാണ് അദ്ദേഹം. എന്നാല്‍ ബിഡിജെഎസിലെയും എസ്‌എന്‍ഡിപിയിലെയും ഉന്നത പദവി നല്‍കാത്തതിനെ ചൊല്ലി സുഭാഷ് വാസുവും നേതൃത്വവുമായി അഭിപ്രായഭിന്നയുണ്ടായി.

പിന്നാലെ എസ്‌എന്‍ഡിപിയുടെ ഭാരവാഹികളില്‍ ചിലരെ തന്റെ പക്ഷത്ത് നിര്‍ത്തി വെള്ളാപ്പള്ളിക്കെതിരെ സുഭാഷ് വാസു വിമതനീക്കം ശക്തമാക്കി. അതിനു ശേഷമാണ് മൈക്രോഫിനാന്‍സ് തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ കേസുകളില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. കേസുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുഭാഷ് വാസു ഹൈക്കോടതിയെസമീപിച്ചതിനു പിന്നാലെയാണ് ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

എസ്‌എന്‍ഡിപി യോഗത്തെ വെള്ളാപ്പള്ളി കുടുംബസ്വത്താക്കി മാറ്റിയെന്ന് സുഭാഷ് വാസു ആരോപിക്കുന്നു. യോഗത്തില്‍ വലിയ ക്രമക്കേടുകള്‍ നടക്കുന്നുണ്ട്. വൈകാതെ എല്ലാ കാര്യങ്ങളും വെളിപ്പെടുത്തും. സംഘടന പിളര്‍ത്താനുള്ള അംഗബലം തന്റെ ഒപ്പമുണ്ടെന്നും സുഭാഷ് വാസു അവകാശപ്പെടുന്നു. നേരത്തെ എസ്‌എന്‍ഡിപി വിട്ട് പുറത്ത് പോയ ഗോകുലം ഗോപാലന്റെ അടക്കം പിന്തുണ സുഭാഷ് വാസുവിന് ഉണ്ടെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button