വിവിധ സേവനങ്ങള്‍ എളുപ്പത്തിലും,സുഗമമായും ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാൻ പുതിയ ആപ്പുമായി എസ്ബിഐ (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ). ‘എസ്ബിഐ ക്വിക്ക് എന്ന അപ്ലിക്കേഷനാണ് അവതരിപ്പിച്ചത്. ഇതിലൂടെ അക്കൗണ്ടിലെ ബാലന്‍സ് തുക,മിനി സ്റ്റേറ്റ്മെന്റ്, ചെക്ക് ബുക്കിനുള്ള അപേക്ഷ, അവസാനത്തെ ആറുമാസത്തെ അക്കൗണ്ട് സ്റ്റേറ്റുമെന്റ്, ഭവന വായ്പ-വിദ്യാഭ്യാസ വായ്പ എന്നിവയുടെ പലിശയുടെ സര്‍ട്ടിഫിക്കറ്റ് എന്നി സേവനങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്.
Also read : ഓയോ റൂം പ്രതിസന്ധിയിലെന്ന് സൂചന; നിരവധി ജീവനക്കാരെ പിരിച്ചുവിട്ടതായി റിപ്പോർട്ട്
എസ്ബിഐ ക്വിക്ക് ഒരു തവണ ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞാല്‍ പിന്നെ ഇന്റര്‍നെറ്റിന്റെ ആവശ്യമില്ലഎന്നതാണ് പ്രത്യേകത. . ഏതൊക്കെ ദിവസങ്ങളിലാണ് എസ്ബിഐയ്ക്ക് അവധിയുള്ളതെന്ന് വ്യക്തമാക്കുന്ന കലണ്ടറും ആപ്പില്‍ ലഭ്യമാണ്. രജിസ്റ്റര്‍ ചെയ്യാന്‍ ‘REG Account Number’ എന്ന് 09223488888 രജിസ്ട്രേഡ് മൊബൈല്‍ നമ്പറില്‍നിന്ന് എസ്എംഎസ് ആയി അയക്കുക. രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയാല്‍ തുടര്‍ന്ന് സേവനം ഉപയോഗിക്കാവുന്നതാണ്. എസ്എംഎസ് അല്ലെങ്കില്‍ മിസ്ഡ് കോള്‍ എന്നിവ വഴി സേവനം ലഭ്യമാകും.
Post Your Comments