KeralaLatest NewsNews

ചാളയിലും അയിലയിലും നെത്തോലിയിലും അപകടകരമായ വസ്തു : വിശദാംശങ്ങള്‍ പുറത്തുവിട്ട് അധികൃതര്‍

തിരുവനന്തപുരം : ചാളയിലും അയിലയിലും നെത്തോലിയിലും അപകടകരമായ വസ്തു . വിശദാംശങ്ങള്‍ പുറത്തുവിട്ട് അധികൃതര്‍. മീനുകളില്‍ പ്ലാസ്റ്റിക്കിന്റെ അംശമാണ് കണ്ടെത്തിയിരിക്കുന്നത്. കൊച്ചിയിലെ സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിട്യൂട്ട് (സിഎംഎഫ്ആര്‍ഐ) കേരളതീരത്തു നടത്തിയ പഠനത്തിലാണു ഗൗരവമേറിയ കണ്ടെത്തല്‍.

Read Also : മീനില്‍ മാത്രമല്ല, പാലിലും ഫോര്‍മാലിന്‍; ഞെട്ടിപ്പിക്കുന്ന വസ്തുതകള്‍ ഇങ്ങനെ

കടലിലെ ഉപരിതല മത്സ്യങ്ങളെന്നറിയപ്പെടുന്നവയാണ് അയല, ചാള, നെത്തോലി തുടങ്ങിയവ. കടലില്‍ ഒഴുകി നടക്കുന്ന പ്ലവകങ്ങളില്‍ പ്ലാസ്റ്റിക്കിന്റെ അംശം ധാരാളമുണ്ട്. ഉപരിതല മത്സ്യങ്ങളുടെ പ്രധാന ആഹാരമായ പ്ലവകങ്ങള്‍ കഴിക്കുന്നതു വഴിയാണു പ്ലാസ്റ്റിക്കിന്റെ അംശം മത്സ്യങ്ങളുടെ ഉള്ളിലെത്തുന്നത്.

മത്സ്യബന്ധന വലകള്‍, മാലിന്യങ്ങള്‍ക്കൊപ്പം കടലിലേക്ക് ഒഴുകിയെത്തുന്ന പ്ലാസ്റ്റിക് സാധനങ്ങള്‍, പ്ലാസ്റ്റിക് കവറുകള്‍ തുടങ്ങിയവയുടെ അതിസൂക്ഷ്മ അംശങ്ങളാണു മീനിന്റെ വയറ്റിലെത്തുന്നത്. രണ്ടുമൂന്നു വര്‍ഷമായി ലഭിക്കുന്ന മത്സ്യങ്ങളില്‍ നടത്തിയ പഠനത്തിലായിരുന്നു കണ്ടെത്തല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button