KeralaLatest NewsNews

പൂജ്യം ഡിഗ്രിയിൽ തണത്തു വിറച്ച് മൂന്നാർ

മൂന്നാർ: തണുത്തു വിറച്ച് മൂന്നാർ. സീസണിലാദ്യമായി മൂന്നാറിൽ ശനിയാഴ്ച രാവിലെ താപനില പൂജ്യത്തിലെത്തി. മൂന്നാർ ടൗൺ, ലക്ഷ്മി, എല്ലപ്പെട്ടി, കന്നിമല എന്നിവിടങ്ങളിലാണ് ശനിയാഴ്ച രാവിലെ താപനില പൂജ്യത്തിലെത്തിയത്. സെവൻമല, നല്ലതണ്ണി, സൈലന്റ്‌വാലിയിൽ രണ്ടും, മാട്ടുപ്പട്ടി, കുണ്ടള എന്നിവിടങ്ങളിൽ മൂന്നും ഡിഗ്രിയായിരുന്നു ശനിയാഴ്ചത്തെ താപനില. താപനില പൂജ്യത്തിലെത്തിയതോടെ കന്നിമല, ലക്ഷ്മി, മൂന്നാർ ടൗൺ, എല്ലപ്പെട്ടി എന്നിവിടങ്ങളിൽ ശനിയാഴ്ച വെളുപ്പിന് മഞ്ഞുവീഴ്ചയുണ്ടായി. പുൽമേടുകളിൽ മഞ്ഞുവീണുകിടന്നു. താപനില വരുംദിവസങ്ങളിൽ മൈനസിലെത്താനാണ് സാധ്യത. 2019-ൽ ജനുവരി ഒന്നുമുതൽ 11 വരെ തുടർച്ചയായി മൂന്നാർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ താപനില മൈനസ് നാലുവരെയെത്തിയിരുന്നു. തണുപ്പ് ശക്തമായതോടെ മൂന്നാറിൽ വിനോദസഞ്ചാരികളുടെ വരവും വർധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button