തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കം. പൗരത്വ നിയമ ഭേദഗതിക്കെതിരെ നിയമസഭ പാസാക്കിയ പ്രമേയത്തെ വിമര്‍ശിച്ച് മുല്ലപ്പള്ളി രംഗത്ത് വന്നിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് പ്രമേയമെന്ന ആശയം മുന്നോട്ട് വച്ചത്. ഇതിനെതിരെ കെ.പി.സി.സി പ്രസിഡന്റ് തന്നെ രംഗത്ത് വന്നതാണ് കോണ്‍ഗ്രസില്‍ അസ്വാരസ്യം സൃഷ്ടിച്ചിരിക്കുന്നത്. പ്രമേയത്തിനെതിരെ രംഗത്ത് വന്ന ഗവര്‍ണറുടെ അതേനിലപാട് തന്നെയാണ് മുല്ലപ്പള്ളിയും സ്വീകരിച്ചിരുന്നത്.
ഇതാണ് പാര്‍ട്ടിക്കുള്ളിലും അമര്‍ഷം ഉയരാന്‍ കാരണം. സംയുക്ത സമരത്തിന് പിന്നാലെ പ്രമേയമെന്ന ആവശ്യവും പ്രതിപക്ഷ നേതാവ് തന്നെയാണ് മുന്നോട്ട് വച്ചത്. മറ്റ് സംസ്ഥാനങ്ങളിലും കേരളാ മാതൃക പിന്തുടരണമെന്ന ആവശ്യം ഉയരുകയും ചെയ്തിരുന്നു. എന്നാല്‍ പ്രതിപക്ഷം കൂടി യോജിച്ച് പാസാക്കിയ പ്രമേയത്തിനെതിരെ പാര്‍ട്ടി അധ്യക്ഷന്‍ തന്നെ രംഗത്ത് വരുമ്പോള്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വമാണ് വെട്ടിലാകുന്നത്. മുല്ലപ്പള്ളിയുടെ വിമര്‍ശനത്തിനെതിരെ എ-ഐ ഗ്രൂപ്പുകള്‍ രംഗത്ത് വന്നിട്ടുണ്ട്.
അതേസമയം നിയമസഭാ പ്രമേയം അടക്കം ഉന്നയിച്ച് പത്രപ്പരസ്യം നല്‍കി മുഖ്യമന്ത്രി സംയുക്ത സമരങ്ങളുടെ നേട്ടം കൊണ്ടുപോകുന്നതിലെ എതിര്‍പ്പാണ് ചൂണ്ടിക്കാട്ടിയതെന്നാണ് മുല്ലപ്പള്ളിയെ അനുകൂലിക്കുന്നവരുടെ ന്യായവാദം. സി.പി.എം തന്നെ കടന്നാക്രമിക്കുമ്ബോള്‍ പാര്‍ട്ടി നിരയില്‍ നിന്ന് വേണ്ടത്ര പിന്തുണ കിട്ടുന്നില്ലെന്ന ആരോപണവും മുല്ലപ്പള്ളിക്കുണ്ട്. പൗരത്വ നിയമ ഭേദഗതിക്കെതിരെ സര്‍ക്കാര്‍ നിയമസഭയില്‍ പ്രമേയം പാസ്സാക്കിയത് വെറും സന്ദേശം മാത്രമാണെന്ന മുല്ലപ്പള്ളിയുടെ പ്രസ്താവനയാണ് ഇപ്പോള്‍ പ്രശ്‌നമായിരിക്കുന്നത്.
Post Your Comments